ലണ്ടൻ: മറ്റൊരു ഇന്ത്യൻ വംശജൻ കൂടി ആഗോള വ്യവസായ ശൃംഖലയുടെ തലപ്പത്തേക്ക്. ലണ്ടനിൽ ആരോഗ്യരക്ഷാ ഉത്പന്നങ്ങൾ നിർർമിക്കുന്ന റെക്കിറ്റിന്റെ മേധാവിയായ ലക്ഷ്മൺ നരസിംഹൻ ആഗോള കാപ്പി കമ്പനിയായ സ്‌റ്റാർബക്ക്സിന്റെ സി ഇ ഓആയി ഒക്ടോബറിൽ ചുമതലയേൽക്കും.
/sathyam/media/post_attachments/iTCfEOSCXDyibnDWxfRo.jpg)
ഇപ്പോഴത്തെ ഇടക്കാല സി ഇ ഓ ഹൊവാഡ് ഷൂൾസിൽ നിന്നു ആ സ്ഥാനം ഏറ്റെടുക്കുന്നതോടെ നരസിംഹൻ വാഷിങ്ങ്ടണിൽ സിയാറ്റിലിലേക്കു എത്തും. മൈക്രോസോഫ്റ്റ് സി ഇ ഓ സത്യാ നദെല്ല, ആൽഫബെറ്റിന്റെ സുന്ദർ പിച്ചൈ, അഡോബിലെ ശന്തനു നാരായൺ, ഡിലോയിറ്റിലെ പുനീത് രഞ്ജൻ, ഫെഡെക്സ് തലപ്പത്തുള്ള രാജ് സുബ്രമണിയം തുടങ്ങി ഇന്ത്യൻ വംശജരായ സി ഇ ഓ മാരുടെ നിരയിൽ നരസിംഹനും എത്തുന്നു.
പൂനെ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ച നരസിംഹൻ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ ലോഡർ ഇൻസ്റ്റിട്യൂട്ടിൽ നിന്നു ജർമൻ-രാജ്യാന്തര പഠനത്തിൽ മാസ്‌റ്റേഴ്‌സും വാർട്ടൻ സ്കൂളിൽ നിന്നു ധനശാസ്ത്രത്തിൽ എം ബി എയും നേടി.
സ്റ്റാർബക്‌സിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്നു നരസിംഹൻ പറഞ്ഞു. കമ്പനിക്ക് നിർണായകമായ സമയമാണിത്. ഹൊവാഡ് ഷൂൾസ് നിയമിച്ച കെവിൻ ജോൺസൺ ഏപ്രിലിൽ വിരമിച്ചതു മുതൽ ആ ചുമതല വഹിച്ചിരുന്നത് ഷൂൾസ് ആണ്. നീണ്ട അന്വേഷണത്തിനു ശേഷമാണു നരസിംഹനിൽ എത്തിയത്. ഷൂൾസ് കമ്പനിയുടെ ബോർഡിൽ തുടരും.