ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെ പ്രയോരിറ്റി,സൂപ്പര്‍ പ്രയോരിറ്റി വിസകള്‍ അനുവദിച്ചു

author-image
athira kk
Updated On
New Update

ലണ്ടന്‍: ബ്രിട്ടണിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ പ്രയോരിറ്റി, സൂപ്പര്‍ പ്രയോരിറ്റി വിസകള്‍ അനുവദിക്കും. 500 പൌണ്ട് അധികം നല്‍കിയാല്‍ അഞ്ചുദിവസത്തിനുള്ളില്‍ വിസ അപേക്ഷയില്‍ തീരുമാനം അറിയുന്ന സംവിധാനമാണ് പ്രയോരിറ്റി വിസ.800 പൌണ്ട് അധികം നല്‍കിയുള്ള സൂപ്പര്‍ പ്രയോരിറ്റി വിസയില്‍ അപേക്ഷ നല്‍കി 24 മണിക്കൂറിനകം തീരുമാനം അറിയാം. ഇന്ത്യയില്‍നിന്നും സ്ററുഡന്റ് വിസയ്ക്കുള്ള അപേക്ഷകള്‍ ക്രമാതീതമായി വര്‍ധിക്കുകയും അപേക്ഷകളിന്മേലുള്ള കാത്തിരുപ്പു സമയം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷകള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന ലഭിക്കുന്ന പ്രയോരിറ്റി, സൂപ്പര്‍ പ്രയോരിറ്റി വിസകള്‍ അനുവദിക്കുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് അറിയിച്ചു.

Advertisment

പ്രയോരിറ്റി വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നിലവിലെ അപേക്ഷാഫീസിനൊപ്പം 500 പൌണ്ട് (ഏകദേശം 45,000 രൂപ) അധികമായി നല്‍കണം. ഇതുനല്‍കിയാല്‍ വിസ അപേക്ഷയിന്മേല്‍ അഞ്ചു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകും. സൂപ്പര്‍ പ്രയോരിറ്റി വിസയ്ക്ക് അധികമായി നല്‍കേണ്ടത് 800 പൌണ്ടാണ്. ഏകദേശം 75,000 രൂപ ഇങ്ങനെ അധിക ഫീസ് നല്‍കി അപേക്ഷിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അറിയാം. സാധാരണ 15 ദിവസത്തിനുള്ളില്‍ സ്ററുഡന്റ് വിസകള്‍ പ്രോസസ് ചെയ്ത് തീരുമാനം ഉണ്ടാകുമെന്നാണ് ഹോം ഓഫിസ് വെബ്സൈറ്റില്‍ പറയുന്നതെങ്കിലും മുപ്പതു ദിവസം കഴിഞ്ഞും തീരുമാനം അറിയാന്‍ പലരും കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ത്യന്‍ വിദ്യര്‍ഥികളുടെ അപേക്ഷാ ബാഹുല്യം തന്നെയാണ് ഇതിനു പ്രധാന കാരണം. ഇത്തരത്തില്‍ ആവശ്യക്കാര്‍ അധികമായ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പ്രയോരിറ്റി, സൂപ്പര്‍ പ്രയോരിറ്റി വിസകള്‍ അനുവദിക്കുന്നത്.

Advertisment