ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ആര് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നറിയാനുള്ള കാത്തിരിപ്പിന് തിങ്കളാഴ്ച അവസാനമാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.
/sathyam/media/post_attachments/gvJX1fwRY4PBNG9HsMwT.jpg)
ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സലര്‍ ഋഷി സുനകും വിദേശകാര്യമന്ത്രി ലിസ് ട്രൂസും തമ്മിലാണു മത്സരം. പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ തന്നെയാണ് പ്രധാനമന്ത്രിയാകുക. നാണ്യപ്പെരുപ്പം തടയുമെന്നാണു സുനക് വാഗ്ദാനം ചെയ്യുന്നത്. അധികാരമേറ്റാലുടന്‍ നികുതികള്‍ വെട്ടിക്കുറയ്ക്കുമെന്നാണു ട്രസിന്റെ വാഗ്ദാനം.
ഒരു മാസം നീണ്ട ഓണ്‍ലൈന്‍, പോസ്ററല്‍ വോട്ടെടുപ്പില്‍ 1.60 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച പാര്‍ലമെന്റിനെ അഭിമുഖീകരിക്കും.