ബര്‍ലിന്‍: ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്ത്താന്‍സ പൈലറ്റ് യൂണിയന്‍ പ്രഖ്യാപിച്ച ഏകദിന സമരത്തെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയത് ജര്‍മ്മനിയിലെ യാത്രക്കാരെ ദുരിതത്തിലാക്കി. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലോകവ്യാപകമായി ജര്‍മ്മനിയിലേക്കും തിരിച്ചുമുള്ള 800~ലധികം വിമാനങ്ങള്‍ റദ്ദാക്കി, ഏകദേശം 130,000 യാത്രക്കാരെ ഇത് ബാധിച്ചു. പണിമുടക്കിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തന്നെ ഉണ്ടായി. ജര്‍മനിയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് ലുഫ്ത്താന്‍സ റദ്ദാക്കിയത്.
/sathyam/media/post_attachments/eOSttEBrNX5WwhTETTlC.jpg)
ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലേക്കുമുള്ള വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരും ബന്ധുക്കളും പ്രതിഷേധിച്ചു. യാത്രക്കാരില്‍ ഭൂരിഭാഗവും പുതിയ വിന്റര്‍ സെമസ്റററിലേയ്ക്കുള്ള വിദ്യാര്‍ത്ഥികളായിരുന്നു.
5,000 ലുഫ്താന്‍സ പൈലറ്റുമാരാണ് വെള്ളിയാഴ്ച വാക്കൗട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് പൈലറ്റ് യൂണിയന്‍ കോക്ക്പിറ്റ് ഒരു മുഴുവന്‍ ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തത്.ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ജര്‍മ്മന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ശമ്പള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.റദ്ദാക്കലുകളോ നീണ്ട കാലതാമസമോ ഉണ്ടായാല്‍, അവര്‍ക്ക് റീഫണ്ടിനും ഒരുപക്ഷേ നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്.