ബ്യൂനസ് ഐറിസ്: അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്ററിന ഫെര്‍ണാണ്ടസിനു നേരേ വധശ്രമം. വൈസ് പ്രസിഡന്റിന്റെ വസതിയുടെ മുന്നില്‍ വച്ച് ഒരാള്‍ അവരുടെ തൊട്ടടുത്തുനിന്നു തോക്കു ചൂണ്ടുകയായിരുന്നു. കാഞ്ചി വലിച്ചെങ്കിലും വെടിപൊട്ടിയില്ല.
/sathyam/media/post_attachments/wLAgMKwwNVZ8V9bU8V8n.jpg)
നിമിഷങ്ങള്‍ക്കകം സുരക്ഷാ സൈനികര്‍ അക്രമിയെ കീഴ്പ്പെടുത്തി. തോക്കില്‍ 5 തിരകളുണ്ടായിരുന്നു. പിടിയിലായതു മുപ്പത്തിയഞ്ചുകാരനായ ബ്രസീലിയന്‍ പൗരനാണെന്ന് അധികൃതര്‍ അറിയിച്ചു.
ക്രിസ്ററിന ഫെര്‍ണാണ്ടസ് അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്നതിനിടെയാണു സംഭവം. അനുയായികളുടെ ഇടയിലേക്കു വൈസ് പ്രസിഡന്റ് കാറില്‍ വന്നിറങ്ങുന്നതിന്റെയും ഒരാള്‍ തോക്കു ചൂണ്ടുന്നതിന്റെയും വിഡിയോ പുറത്തുവന്നു. നിമിഷങ്ങള്‍ക്കകം ക്രിസ്ററിനയെ സുരക്ഷാഭടന്മാര്‍ വലയം ചെയ്തു നീക്കുന്നതും കാണാം. മറ്റൊരു വിഡിയോയില്‍ അക്രമി ചൂണ്ടിയ തോക്ക് ക്രിസ്ററിനയുടെ മുഖത്തു മുട്ടുന്നത്ര അടുത്തു കാണാം.