ഡബ്ലിന്‍: ഇടിമിന്നലോടുകൂടിയ പെരുമഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് 13 കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ കൗണ്ടികളില്‍ 50 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മെറ്റ് ഏറാന്റെ മുന്നറിയിപ്പ്.ഞായറാഴ്ച രാവിലെയാണ് ഇടിമിന്നലിനു സാധ്യതയുള്ളത്.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.
/sathyam/media/post_attachments/I3HwQGbiiwo8sEc69Yqr.jpg)
കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ് , ലോംഗ്ഫോര്‍ഡ്, ഓഫലി, വെസ്റ്റ്മീത്ത്, കാവന്‍, ഡോണഗേല്‍, ലെട്രിം, റോസ്‌കോമണ്‍, സ്ലൈഗോ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലു മുതല്‍ 8 വരെ അലേര്‍ട്ട് ബാധകമാകും.നേരത്തേ രാവിലെ 10 മണി വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ഇതും നിലനില്‍ക്കുന്നുണ്ട്.
അയര്‍ലണ്ടില്‍ ഉടനീളം നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളെ മഴ കാര്യമായി ബാധിക്കുന്നുണ്ട്.ഗോള്‍വേ, ബ്രേ,കോര്‍ക്ക് എന്നിവിടങ്ങളില്‍ ഇന്നലെ നടത്തപ്പെട്ട ഓണാഘോഷ പരിപാടികളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
കനത്ത മഴ ആയിരക്കണക്കിനാളുകളെത്തുന്ന ഇലക്ട്രിക് പിക്നിക്കിനെ മഴ തടസ്സപ്പെടുത്തുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.70,000 പേര്‍ പങ്കെടുക്കുന്നതാണ് പോര്‍ട്ട് ലീഷിലെ സ്ട്രാഡ്ബലിയിലെ ഇലക്ട്രിക് പിക്നിക്ക്. ഇതിനെ അതിശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനു കൂടി സാധ്യതയുള്ളതാണ് പ്രശ്നമാകുന്നതെന്ന് കാലാവസ്ഥാ പ്രവാചകന്‍ കോനല്‍ റൂത്ത് പറഞ്ഞു.
ഞായറാഴ്ച രാവിലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകും.ചില ഭാഗങ്ങളില്‍ ശക്തമായ തെക്കുകിഴക്കന്‍ കാറ്റിനും സാധ്യതയുണ്ട്.അടുത്തയാഴ്ചയും മഴയും കാറ്റുമുണ്ടാകുമെന്നാണ് മെറ്റ് ഏറാന്‍ പ്രവചനം.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും വെയിലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണം പറയുന്നു.