ഇതാണ്‍ ഡാ മലയാളി …അഭിമാനിക്കാം മാള്‍ട്ടാ ദേശിയ വനിതാ ടീമില്‍ 6 മലയാളി പെണ്‍കൊടികള്‍

author-image
athira kk
Updated On
New Update

വലേറ്റ: മാള്‍ട്ടയുടെ ദേശിയ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളിപ്പെരുമ. മാള്‍ട്ടയില്‍ ഇതാദ്യമായി രൂപപ്പെടുത്തിയ ദേശിയ ക്രിക്കറ്റ് ടീമിലാണ് 6 മലയാളി പെണ്‍കൊടികള്‍ ഇടം പിടിച്ചത്.

Advertisment

publive-image

പല യൂറോപ്യന്‍ രാജ്യങ്ങളിലും മലയാളികള്‍ അതാത് ദേശിയ ടീമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ,ആറ് പേരടങ്ങുന്ന നിര്‍ണ്ണായക സാന്നിധ്യം നേടാനായത് മാള്‍ട്ടയില്‍ മാത്രമാണ്.

രമ്യ വര്‍ഗീസ് , അന്‍വി വിമല്‍ , അനുപമ രമേഷ് , ഷംല ജംഷീദ്, കുക്കു നിധിന്‍ , അനീറ്റ സന്തോഷ് ,എന്നിവരാണ് മലയാളികള്‍ക്ക് അഭിമാനമുയര്‍ത്തി യൂറോപ്യന്‍ ദ്വീപ് രാഷ്ട്രത്തിലെ ദേശിയ ടീമില്‍ ഇടംപിടിച്ചത്.

ഇവരുടെ ആദ്യ സീരീസ് കളി റൊമാനിയയുമായായിരുന്നു.ആദ്യ മത്സരത്തില്‍ തന്നെ 3-0 എന്ന സൂപ്പര്‍ വിജയമാണ് മലയാളി പെണ്‍കൊടിയുടെ കരുത്തില്‍ മാള്‍ട്ടാ നേടിയത്

മാള്‍ട്ടയുടെ പുരുഷ വിഭാഗം ടീമിലും മലയാളി സാന്നിധ്യമുണ്ട്. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യൂറോപ്പിലെങ്ങും ക്രിക്കറ്റിനെ കൂടുതല്‍ സജീവമാകുന്ന കാഴ്ചയാണ് കണ്ടു വരുന്നത് .

Advertisment