പോളണ്ടില്‍ ഇന്ത്യക്കാരന് വംശീയ അധിക്ഷേപം

author-image
athira kk
Updated On
New Update

വാഴ്സോ: പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയില്‍ ഇന്ത്യക്കാരന് വെള്ളക്കാരന്റെ വംശീയ അധിക്ഷേപം. പരാന്നഭോജിയെന്നും വെള്ളക്കാരെ വംശഹത്യ ചെയ്യുന്നവരെന്നും വിളിച്ചായിരുന്നു അധിക്ഷേപം. ഇന്ത്യയിലേക്ക് മടങ്ങിപ്പോകാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു.

Advertisment

publive-image

10 ദിവസത്തിനിടെ ഇന്ത്യക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വംശീയ അധിക്ഷേപ സംഭവമാണിത്. വാഴ്സോയിലെ ആട്രിയം റെഡൂട്ട ഷോപ്പിങ് സെന്ററിന് പുറത്താണ് പുതിയ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഉപദ്രവം അസഹ്യമായപ്പോള്‍ വിഡിയോ ചിത്രീകരണം നിര്‍ത്താന്‍ ഇന്ത്യക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇത് ചെവിക്കൊള്ളാതെ വിദേശത്തുള്ള ഇന്ത്യക്കാര്‍ വെള്ളക്കാരുടെ കഠിനാധ്വാനം കൊണ്ടാണ് ജീവിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഇയാള്‍, ഇന്ത്യക്കാര്‍ സ്വന്തം അധ്വാനത്തിലൂടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കണമെന്നും പറഞ്ഞു.

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഇന്ത്യക്കാരനോട് വംശീയ വിവേചനത്തോടെ നിരന്തരം ചോദ്യമുന്നയിക്കുന്നത് കേള്‍ക്കാം: "നിങ്ങള്‍ എന്തിനാണ് പോളണ്ടില്‍ വന്നത് അമേരിക്കയില്‍ നിങ്ങളുടെ ആളുകള്‍ ഒരുപാടുണ്ട്. നിങ്ങള്‍ക്ക് പോളണ്ടിനെ ആക്രമിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ യൂറോപ്യന്മാര്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങളുടെ ആളുകള്‍ ഞങ്ങളുടെ മാതൃരാജ്യത്തെ ആക്രമിക്കുന്നത് നിങ്ങള്‍ക്ക് ഇന്ത്യയുണ്ട് എന്തിനാണ് വെള്ളക്കാരുടെ നാട്ടിലേക്ക് വരുന്നത്... എന്നിങ്ങനെയായിരുന്നു ചോദ്യം.

Advertisment