ഒന്റാറിയോ: പ്രശസ്തയായ ടിക് ടോക് താരം സ്കൈ ഡൈവിങ്ങിനിടെ പാരച്യൂട്ട് പ്രവര്‍ത്തിക്കാതെ മരണപ്പെട്ടു. കാനഡയിലെ ഒന്റാറിയോ ഇന്നിസ്ഫിലാണ് അപകടം. ടാന്യ പര്‍ദാസി എന്ന ഇരപത്തൊന്നുകാരിയാണ് മരിച്ചത്.
/sathyam/media/post_attachments/IjPhN5ci35J365iUho9G.jpg)
100,000ലേറെ ഫോളോവേഴ്സ് ഉള്ള ടാന്യ ടൊറന്റോ യൂണിവേഴ്സിറ്റിയിലെ തത്വശാസ്ത്ര വിദ്യാര്‍ഥിയായിരുന്നു.
ഡൈവിംഗിനിടെ താരം തന്റെ പാരച്യൂട്ട് തുറക്കാന്‍ വൈകിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഓഗസ്ററ് 22 നാണ് തന്യ ടിക് ടോക്കില്‍ അവസാനമായി പോസ്ററ് ചെയ്തത്.