ഗോര്‍ബച്ചേവിന്റെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ നിഷേധിച്ചു

author-image
athira kk
Updated On
New Update

മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെ സംസ്കാരചടങ്ങുകള്‍ക്ക് റഷ്യന്‍ ഭരണകൂടം ഔദ്യോഗിക ബഹുമതികള്‍ നിഷേധിച്ചു.

Advertisment

publive-image

പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചടങ്ങുകള്‍ ബഹിഷ്കരിക്കുകയും ചെയ്തു. റഷ്യയുടെ മുന്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന് നല്‍കിയ എല്ലാ സംസ്ഥാന ബഹുമതികളും ഗോര്‍ബച്ചേവിന് പുടിന്‍ നിഷേധിക്കുകയായിരുന്നു. ഗോര്‍ബച്ചേവിന്റെ മരണത്തിനു ശേഷം 15മണിക്കൂര്‍ കഴിഞ്ഞാണ് പുടിന്‍ അനുശോചിച്ചതു തന്നെ.

ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ പുടിന്‍ പങ്കെടുത്തില്ലെന്നാണ് വിശദീകരണം. എ്ന്നാല്‍, ഔദ്യോഗിക ബഹുമതികള്‍ നല്‍കിയിരുന്നെങ്കില്‍ പ്രോട്ടോകോള്‍ പ്രകാരം പുടിന്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനാകുമായിരുന്നു.

2007ല്‍ യെല്‍റ്റ്സിന്‍ മരിച്ചപ്പോള്‍, പുടിന്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ലോക നേതാക്കള്‍ക്കൊപ്പം മോസ്കോയിലെ കത്തീഡ്രല്‍ ഓഫ് ൈ്രകസ്ററ് ദി സേവറില്‍ നടന്ന സംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയെ 20ാം നൂറ്റാണ്ടിലെ വലിയ രാഷ്ട്രീയ ദുരന്തം എന്നായിരുന്നു പുടിന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ ഗോര്‍ബച്ചവ് പരസ്യമായ നിലപ്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.

Advertisment