ബാങ്കോക്ക്: മുന്‍ ബ്രിട്ടിഷ് അംബാസഡര്‍ വിക്കി ബൗമാനും ഭര്‍ത്താവിനും മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഒരു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. കുടിയേറ്റ നിയമം ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ മാസം 24നാണ് ഇരുവരെയും അറസ്ററ് ചെയ്തത്.
/sathyam/media/post_attachments/hISFRfHzAvh0GjRbhod6.jpg)
താമസസ്ഥലം സംബന്ധിച്ച് കൃത്യമായ വിവരം റജിസ്ററര്‍ ചെയ്യാത്തതിനാണ് ശിക്ഷ. യാങ്കോണിലെ ഇന്‍സീന്‍ ജയിലില്‍ രഹസ്യവിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചത്.
2002~06 ല്‍ മ്യാന്‍മറില്‍ അംബാസഡറായിരുന്ന വിക്കിയും ഭര്‍ത്താവ് മ്യാന്‍മര്‍ സ്വദേശിയായ ചിത്രകാരന്‍ ഹെറ്റീന്‍ ലിന്നും 2013 മുതല്‍ മ്യാന്‍മര്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ബിസിനസ് എന്ന് മനുഷ്യാവകാശ സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേസ് തീരുംവരെ ബോമനും കുടുംബത്തിനും എല്ലാ സഹായവും നല്‍കുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ അറിയിച്ചു.