ബര്‍ലിന്‍: അസാധാരണമായ നാണ്യപ്പെരുപ്പ നിരക്കില്‍ വീര്‍പ്പുമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമായി ജര്‍മനി 65 ബില്യന്‍ യൂറോയുടെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു.
/sathyam/media/post_attachments/LCupeVa36wPTaS8B1Ie5.jpg)
ഊര്‍ജ കമ്പനികള്‍ക്കു ലഭിക്കുന്ന അധിക ലാഭത്തില്‍നിന്ന് ഇതിനുള്ള തുക കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഈയിനത്തില്‍ ആകെ വകയിരുത്തിയ തുക ഇതോടെ 100 ബില്യനിലെത്തി. ചെറിയ പെന്‍ഷനില്‍ ജീവിക്കുന്നവര്‍ക്ക് ഒറ്റത്തവണ പേയ്മെന്റ് ഇനത്തില്‍ ഉള്‍പ്പെടെ നഷ്ടപരിഹാരം ലഭ്യമാക്കും.
റഷ്യയില്‍നിന്നുള്ള പ്രകൃതി വാതക വിതരണം ഉടന്‍ പുനരാരംഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ജര്‍മനി ആശ്വാസ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. വരുന്ന ശീതകാലത്ത് ഊര്‍ജ പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യക്തമാക്കി.