സിഡ്നി: യുക്രെയ്ന്‍ ~ റഷ്യ പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് ഓസ്ട്രേലിയയില്‍ വരച്ച പെയ്ന്റിങ് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മായ്ച്ചു കളഞ്ഞു.
/sathyam/media/post_attachments/KfURxRjtV9sBSXryA1zC.jpg)
യുക്രെയ്ന്റെയും റഷ്യയുടെയും സൈനികര്‍ ആലിംഗനം ചെയ്യുന്നതായിരുന്നു ചിത്രം. എന്നാല്‍, ഇത്തരത്തില്‍ തുല്യത കല്‍പ്പിക്കാന്‍ കഴിയുന്നതെങ്ങനെ എന്നും, ബലാത്സംഗത്തിലെ ഇരയും വേട്ടക്കാരനും കെട്ടിപ്പിടിച്ചു നിന്നാല്‍ എന്തു തോന്നും എന്നുമായിരുന്നു വിമര്‍ശകരുടെ ചോദ്യം.
മൂന്നുനില കെട്ടിടത്തില്‍ വരച്ച കൂറ്റന്‍ ചിത്രം റഷ്യന്‍ പിന്തുണയോടെയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. പീസ് ബിഫോര്‍ പീസസ് എന്നായിരുന്നു ചിത്രത്തിനു നല്‍കിയിരുന്ന പേര്. ഓസ്ട്രേലിയയിലെ യുക്രെയ്ന്‍ അംബാസഡര്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രതിഷേധം അറിയിച്ചിരുന്നു.