ലണ്ടന്‍: ബ്രിട്ടനില്‍ വീട് പുനരുദ്ധാരണ പ്രവര്‍ത്തനത്തിനിടെ കുടുംബാംഗങ്ങള്‍ക്കു കിട്ടിയത് 264 സ്വര്‍ണ നാണയങ്ങള്‍. വീടിന്റെ അടിത്തറ പൊളിച്ചപ്പോഴാണ് അടുക്കളയുടെ തറഭാഗത്തുനിന്ന് ഇതു കിട്ടിയത്.
/sathyam/media/post_attachments/PAGEx4t4axNSYbmHkHn5.jpg)
നാണയങ്ങള്‍ക്ക് ഏതാണ്ട് 2.3 കോടി രൂപ മൂല്യം കണക്കാക്കുന്നു. പൗരാണിക കാലത്തുള്ള നിന്നുള്ളവയായതിനാല്‍ ആ രീതിയില്‍ മൂല്യം കൂടാനും സാധ്യത ഏറെ. 400 വര്‍ഷമാണ് ഇവയുടെ പഴക്കമെന്ന് അനുമാനം. പതിനാറാം നൂറ്റാണ്ടില്‍ പണിതതാണ് ഇവര്‍ താമസിച്ചിരുന്ന വീട്
ഏതാണ്ട് കൊക്കോ കോളയുടെ ബോക്സിനു സമാന വലിപ്പമുള്ള പെട്ടിയായിരുന്നു അത്. ആദ്യം വീട്ടുകാര്‍ കരുതിയത് പെട്ടിയില്‍ ഇലക്ട്രിക് കേബിള്‍ ആയിരിക്കുമെന്നാണ്. പെട്ടി തുറന്നപ്പോഴാണ് സ്വര്‍ണ നാണയങ്ങള്‍ കാണുന്നത്.
ഏതായാലും സ്വര്‍ണ നാണയങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാനാണ് തീരുമാനം. 10 വര്‍ഷമായി നോര്‍ത്ത് യോര്‍ക് ഷൈറില്‍ താമസിക്കുന്ന ദമ്പതികളുടെ പേര് പുറത്തുവിട്ടിട്ടില്ല.