ലണ്ടന്‍: ബോറിസ് ജോണ്‍സനു പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആരെന്ന് തിങ്കളാഴ്ച അറിയാം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ ഫലമാണ് തിങ്കളാഴ്ച പുറത്തുവരുന്നത്. പാര്‍ട്ടി നേതാവ് തന്നെയായിരിക്കും സര്‍ക്കാരിനെയും നയിക്കുക.
/sathyam/media/post_attachments/sPVQT7s94gmDDAVdKM5M.jpg)
ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സലര്‍ ഋഷി സുനകും മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണു അവസാന റൗണ്ട് മത്സരം. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലെ സൂചന ലിസ് ട്രസിന് അനുകൂലമാണ്.
പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണല്‍. ബ്രിട്ടിഷ് സമയം ഉച്ചയ്ക്ക് 12.30 ന് ഫലമറിയാം. ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുന്‍പ് വിജയിയാരെന്നു സ്ഥാനാര്‍ഥികളെ അറിയിക്കും. തുടര്‍ന്നു വിജയിയുടെ പ്രസംഗം. നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയും.