ഡാളസ് : മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ വച്ച് നടത്തപ്പെടുന്ന 20 - മത് ദേശീയ കോണ്‍ഫറന്‍സിന്റെ റജിസ്ട്രേഷന്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നതായി റജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ഭാമിനി തോമസ് അറിയിച്ചു.
ഒക്ടോബര്‍ 13 മുതല്‍ 16 വരെ (വ്യാഴം മുതല്‍ ഞായര്‍) ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ദേവാലയത്തില്‍ വച്ച് നടത്തപെടുന്ന കോണ്‍ഫറന്‍സിന് ഫാര്‍മേഴ്സ് ബ്രാഞ്ച ഇടവകയിലെ സേവികാ സംഘമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്.
'സ്ത്രീകള്‍ പുതിയ ലോകത്തിന്റെ മാര്‍ഗ്ഗദര്‍ശികള്‍' എന്ന വിഷയമാണ് ഈ കോണ്‍ഫറന്‍സിന്റെ മുഖ്യചിന്താവിഷയം. വിഷയത്തെ സംബന്ധിച്ച് നിരവധി പഠന സെഷനുകളും ചര്‍ച്ചകളും ക്രമീകരിച്ചിട്ടുണ്ട്.
മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപോലിത്ത, നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസോകോപ്പാ, റവ. ഡോ. ഈപ്പന്‍ വര്‍ഗീസ് ( ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരി, ഹൂസ്റ്റണ്‍) ഡോ.എലിസബത്ത് ജേക്കബ് (ന്യൂയോര്‍ക്ക്) ഷിജി അലകസ് (ഷിക്കാഗോ) വെരി.റവ.ഡോ. ചെറിയാന്‍ തോമസ് (ഹൂസ്റ്റണ്‍) എന്നിവരാണ് കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥികള്‍.
കൂടാതെ സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും മാരാമണ്‍ കണ്‍വെന്‍ഷന്‍ മുന്‍ പ്രസംഗകനുമായ ഡോ.സ്റ്റാന്‍ലി ജോണ്‍സിന്റെ കൊച്ചുമകളും സ്റ്റാന്‍ലി ജോണ്‍സ് ഫൌണ്ടേഷന്‍ പ്രസിഡണ്ടും കൂടിയായ ഡോ.ആന്‍ മാത്യൂസ് യൂന്‍സും ഈ കോണ്‍ഫ്രന്‍സിന്റെ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചു ഭദ്രാസന ക്ലര്‍ജി കോണ്ഫറന്‍സും നടത്തപെടുന്നതാണ്.
കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രസിഡണ്ട് റവ. അലക്‌സ് യോഹന്നാന്‍, കണ്‍വീനര്‍ എലിസബത്ത് ജോണ്‍, സെക്രട്ടറി ഡോ.അഞ്ജു ബിജിലി, ട്രഷറര്‍ അന്നമ്മ മാത്യു, അക്കൗണ്ടന്റ് അന്നമ്മ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റ്കള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഉല്‍ഘാടന ചടങ്ങില്‍ സഭാ വ്യത്യാസമെന്ന്യേ ഏവരും പങ്കെടുത്തു അനുഗ്രഹകരമാകണമെന്ന് ഇടവക വികാരിയും കോണ്‍ഫ്രന്‍സ് പ്രസിഡണ്ടും കൂടിയായ റവ. അലക്‌സ് യോഹന്നാന്‍, അസി.വികാരി റവ. എബ്രഹാം തോമസ് എന്നിവര്‍ അറിയിച്ചു.