ഐറിഷ് പൗരനും ,ഇന്ത്യന്‍ വ്യവസായ പ്രമുഖനുമായ സൈറസ് മിസ്ത്രിയുടെ ആകസ്മിക മരണത്തില്‍ നടുക്കത്തോടെ വ്യാവസായികലോകം

author-image
athira kk
Updated On
New Update

മുംബൈ: പ്രമുഖ വ്യവസായിയും ഐറിഷ് വംശജനുമായ സൈറസ് മിസ്ത്രി(54) ഞായറാഴ്ച മുംബൈയ്ക്ക് സമീപം വാഹനാപകടത്തില്‍ മരിച്ചു. അയര്‍ലണ്ടിലെ ഏറ്റവും വലിയ ധനാഢ്യനായിരുന്ന ,ഇദ്ദേഹത്തിന്റെ പിതാവ് പല്ലോന്‍ജി മിസ്ത്രി മൂന്ന് മാസം മുമ്പാണ് അന്തരിച്ചത്.തൊട്ടുപിന്നാലെയുള്ള സൈറസിനെ മരണത്തെ ഇന്ത്യന്‍ വ്യവസായ ലോകം ഞെട്ടലോടെയാണ് നോക്കികണ്ടത്.

Advertisment

publive-image

വമ്പന്‍ ബിസിനസ് ഗ്രൂപ്പായ മിസ്ത്രി കുടുംബത്തിന് വലിയ ആഘാതമാണ് ഈ സംഭവം.മിസ്ത്രിയും കുടുംബസുഹൃത്തുക്കളായ മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പാന്‍ഡോള്‍,ഭര്‍ത്താവും ജെ. എം. ഫിനാന്‍ഷ്യല്‍ ഇക്വിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡാരിയസ് പാന്‍ഡോള്‍,ജഹാംഹിര്‍ ബിന്‍ഷ പാന്‍ഡോള്‍എന്നിവരും കാറിലുണ്ടായിരുന്നു.മിസ്ത്രിയോടെപ്പം ജഹാംഹിര്‍ ബിന്‍ഷ പാന്‍ഡോളും അപകടസ്ഥലത്തുതന്നെ മരിച്ചു.ഡോ. അനഹിത പാന്‍ഡോള്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.

അഹമ്മദാബാദില്‍ നിന്ന് മടങ്ങി വരുന്നതിനിടെ കാര്‍ പാല്‍ഘറില്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മിസ്ത്രി കുടുംബത്തിലെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ വക്താവ് മരണ വാര്‍ത്ത സ്ഥിരീകരിച്ചു.

ഡോ. അനഹിത പന്‍ഡോളായിരുന്നു കാര്‍ ഓടിച്ചിരുന്നത്.മുംബൈയില്‍ നിന്നും 135കിലോമീറ്റര്‍ അകലെ സൂര്യ നദിയിലെ പാലത്തിന്റെ ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറിയ കാര്‍ കൈവരിയിലിടിച്ചാണ് നിന്നത്.അമിത വേഗതയിലായിരുന്നു കാര്‍ എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പിന്‍സീറ്റിലിരുന്നവരാണ് മരിച്ചത്. എയര്‍ബാഗുകള്‍ തുറന്നെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അനഹിതയെയും ഡാരിയസിനെയും വാപിയിലെ ഹോസ്പിറ്റലില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വ്യോമമാര്‍ഗ്ഗം മുംബെയിലെ റിലയന്‍സ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

പാന്‍ഡോള്‍ സഹോദരന്മാരുടെ പിതാവ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായാണ് മിസ്ത്രിയും മറ്റു മൂന്നുപേരും ഗുജറാത്തിലെ ഉദ് വാഡയിലേയ്ക്ക് പോയത്.അവിടെ നിന്നും മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്.

ബ്ലൂംബെര്‍ഗ് ശതകോടീശ്വരനായ പല്ലോന്‍ജി മിസ്ത്രിയുടെ മകനാണ് സൈറസ് മിസ്ത്രി. ഭാര്യയും രണ്ടു മക്കളുമുണ്ട്.29 ബില്യണ്‍ ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി .ഇന്ത്യയിലെ ഏറ്റവും അതിസമ്പന്നരില്‍ ഒരാളായിരുന്നു ഇദ്ദേഹം.ടാറ്റ സണ്‍സ് കമ്പനിയുടെ 18.5 ശതമാനം ഓഹരികളും ഇദ്ദേഹത്തിന്റെ വകയായിരുന്നു. നിര്‍മ്മാണ മേഖലയിലെ വമ്പന്‍മാരായ ഈ ഗ്രൂപ്പ് ഏഷ്യയിലുടനീളം ആഡംബര ഹോട്ടലുകള്‍, സ്റ്റേഡിയങ്ങള്‍, കൊട്ടാരങ്ങള്‍, ഫാക്ടറികള്‍ എന്നിവ നിര്‍മ്മിച്ചു. ടാറ്റ ഗ്രൂപ്പുമായുള്ള ബിസിനസ് വൈരവും വാര്‍ത്തയായിരുന്നു.

2012ല്‍ സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016ല്‍ ഇദ്ദേഹത്തെ ഈ പദവിയില്‍ നിന്നും പുറത്താക്കിയത്. ഇത് മിസ്ത്രിയും ടാറ്റയും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനും ബോര്‍ഡ് പോരാട്ടത്തിനും ഇടയാക്കിയിരുന്നു.എന്നാല്‍ സൈറസിന്റെ പുറത്താക്കല്‍ നിയമപരമാണെന്ന് സു്പ്രിം കോടതി 2021-ല്‍ വിധിച്ചു. ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ടാറ്റ സണ്‍സിന്റെ നിലപാട് കോടതി ശരിവെക്കുകയും ചെയ്തു.

Advertisment