ലണ്ടന്‍: ടോറി നേതൃത്വ മത്സരത്തില്‍ ഇന്‍ഡ്യന്‍ വംശജനായ റിഷി സുനാക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി. ഇതേതുടര്‍ന്ന് നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെയ്ക്കും. മല്‍സരത്തിലെ "കഠിനമായ കാമ്പെയ്നിന്" വെസ്ററ്മിന്‍സ്റററിലെ ഒരു കോണ്‍ഫറന്‍സ് സെന്ററില്‍ സംസാരിച്ചപ്പോള്‍, അവര്‍ സുനാക്കിനോട് നന്ദി പറഞ്ഞു.
/sathyam/media/post_attachments/MFcJrsS8fAP25Z8npOC9.jpg)
സ്കോട്ട്ലന്‍ഡിലെ ബാല്‍മോറലില്‍ രാജ്ഞിയെ കണ്ടതിനു ശേഷം ട്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കുതിച്ചുയരുന്ന ഊര്‍ജ ചെലവ് നേരിടാനുള്ള പദ്ധതി പ്രഖ്യാപിക്കാന്‍ നിലവിലെ വിദേശകാര്യ സെക്രട്ടറി അടിയന്തര സമ്മര്‍ദ്ദത്തിന് വിധേയനാകും
ഊര്‍ജ്ജ ബില്ലുകള്‍ മരവിപ്പിക്കുന്ന കാര്യം അവര്‍ പരിഗണിച്ചേക്കും. ബ്രിട്ടനിലെ 80 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയായി ഏറെ പ്രതീക്ഷയര്‍പ്പിച്ചു നടന്ന വാശിയേറിയ മല്‍സരത്തില്‍ നിലവിലെ ചാന്‍സലര്‍ കൂടിയായ റിഷി സുനാക് ദയനീയമായി പൊരുതി തോല്‍ക്കുകയായിരുന്നു.
അതേസമയം 70 വര്‍ഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തില്‍ ഇതിനോടകം 14 പേരെയാണ് അവര്‍ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുള്ളത്.