ഡബ്ലിന്‍ : അകാലത്തില്‍ കൂടെപ്പിറപ്പിന്റെ കൊലക്കത്തിക്കിരയായ ലിസ കാഷി(18)നും ഇരട്ടകളായ ചെല്‍സിയെയ്ക്കും ക്രിസ്റ്റിയ്ക്കും താലയിലെ ജനസമൂഹം ആദരമര്‍പ്പിച്ചു.
/sathyam/media/post_attachments/4LhvlRrWjw1NHEPyHZQg.jpg)
താലയിലെ റോസ്ഫീല്‍ഡ് അവന്യൂവില്‍ വൈകിട്ട് നടന്ന ബലൂണ്‍ റിലീസ് വിജിലില്‍ വന്‍ ജനക്കൂട്ടമാണ് ഒത്തുകൂടിയത്.താലയിലെ ജോബ്‌സ്ടൗണിലുള്ള വീടിന് പുറത്ത് നടന്ന ചടങ്ങില്‍ നിരവധി കുടുംബങ്ങളും സുഹൃത്തുക്കളും അയല്‍വാസികളും സഹപാഠികളും സംബന്ധിച്ചു.കുട്ടികളുടെ മുത്തച്ഛന്‍ മാര്‍ട്ടിന്‍ മക് ഡൊണാഗിന്റെ സങ്കടം കണ്ടുനിന്നവരെയാകെ കണ്ണീരില്‍ മുക്കി.
വിലപിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഇദ്ദേഹം വിങ്ങിപ്പൊട്ടിയപ്പോള്‍ ചുറ്റുമുള്ളവരും ദു:ഖക്കടലിലായി. ദു:ഖിതരുടെ കൂട്ടായ്മയില്‍ ഹൗസിങ് എസ്റ്റേറ്റ് മൂക സാഗരമായി. വര്‍ണ്ണ ബലൂണ്‍ പറത്തിവിട്ട് മരിച്ചവര്‍ക്ക് ആദരവര്‍പ്പിച്ചു.സ്‌കൂള്‍ യൂണിഫോമില്‍ ചിരിച്ചുനില്‍ക്കുന്ന പോസ്റ്ററുകളും സ്‌കൂള്‍ പുറത്തിറക്കിയിരുന്നു. ഉറ്റമിത്രങ്ങള്‍, നമ്മുടെ മൂന്ന്് മാലാഖമാര്‍ എന്നാണ് പോസ്റ്റില്‍ അവരെ വിശേഷിപ്പിച്ചത്.താലയിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഐറിഷ് ജനതയെ നടുക്കിയ ദുരന്തം ഞായറാഴ്ച പുലര്‍ച്ചെയാണ് നടന്നത്.