കാനഡ: ഞായറാഴ്ച കാനഡയിലെ ആദിമ സമൂഹത്തിൽ 10 പേരെ കത്തിക്കുത്തിയ കേസിൽ പൊലീസ് തേടിയ രണ്ടു പേരിൽ ഒരാളുടെ ജഡം കണ്ടു കിട്ടി.
പടിഞ്ഞാറൻ കാനഡയിലെ സസ്കാച്ചവാൻ പ്രവിശ്യയിലാണ് ജെയിംസ് സ്മിത്ത് ക്രീ നേഷൻ ആദിമ സമൂഹത്തിലും സമീപത്തെ വെൽഡൺ പട്ടണത്തിലും ഞായറാഴ്ച പുലർച്ചെ രണ്ടു പേർ ആക്രമണം നടത്തിയത്. സഹോദരന്മാരായ ഡാമിയൻ സാന്ഡേഴ്സൺ (31), മൈൽസ് സാന്ഡേഴ്സൺ (30) എന്നിവരിൽ ഡാമിയന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയെന്നു പൊലീസ് അറിയിച്ചു.
/sathyam/media/post_attachments/5zyhvxC4mxpGo8lZf92g.jpg)
പ്രതികളെന്നു കരുതപ്പെടുന്ന അവർ അക്രമത്തിനു ശേഷം പലായനം ചെയ്തിരുന്നു. എന്നാൽ ജെയിംസ് സ്മിത്ത് ക്രീ നേഷൻ മേഖലയിൽ തന്നെയാണ് ജഡം കണ്ടു കിട്ടിയത്. ഡാമിയനു മുറിവുകൾ ഏറ്റിരുന്നു. എന്നാൽ അവ സ്വയം ഏൽപിച്ചതാണെന്നു പൊലീസ് കരുതുന്നില്ല. മൈൽസ് സാന്ഡേഴ്സനെ കണ്ടെത്തിയിട്ടില്ല. അയാൾക്കു പരുക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്ന് 200 റിലേറെ മൈലുകൾ അകലെ പ്രവിശ്യാ തലസ്ഥാനമായ റെജിനയിൽ അയാളെ കണ്ടവരുണ്ട്.
മൈൽസ് ആയുധമേന്തുന്ന അപകടകാരിയാണ് എന്ന താക്കീതു പൊലീസ് ആവർത്തിച്ചു. അയാൾക്കു ദീർഘമായ ക്രിമിനൽ റെക്കോർഡ് ഉണ്ട്. മൂന്നു കൊലക്കേസുകൾ നേരത്തെ ഉണ്ട്. വ്യത്യസ്തമായ 13 ഇടങ്ങളിലാണ് ആക്രമണം നടന്നത്. കുത്തേറ്റ 19 പേർ ആശുപത്രികളിൽ ഉണ്ട്.