ഡബ്ലിന്‍ : ജീവിതച്ചെലവ് പ്രതിസന്ധിയില്‍ വലയുന്ന അയര്‍ലണ്ടിലെ പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ശമ്പളക്കരാറിന്റെ ഗുണം ലഭിക്കും.ഇതനുസരിച്ച് വിരമിച്ച 190,000 പൊതുമേഖലാ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ വര്‍ധിക്കുമെന്നാണ് കരുതുന്നത്.നിലവിലുള്ളതിനേക്കാള്‍ 6.5% വര്‍ധനവാണ് പെന്‍ഷനില്‍ വരിക. പുതുക്കിയ ശമ്പളക്കരാര്‍ പ്രകാരം ഈ വര്‍ഷത്തെ പൊതുമേഖലാ പെന്‍ഷന്‍ ബില്‍ 3.7 ബില്യണ്‍ യൂറോയായി വര്‍ധിക്കും.പുതിയ 1.6 ബില്യണ്‍ യൂറോയുടെ പൊതുമേഖലാ ശമ്പളക്കരാര്‍ പ്രകാരമാകും ഈ വര്‍ധന ലഭിക്കുക.
/sathyam/media/post_attachments/WwwHyWUEcSYVNxln2wHB.jpg)
വിരമിച്ച നഴ്‌സുമാര്‍, ഗാര്‍ഡ, അധ്യാപകര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, കൗണ്‍സില്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ഈ വര്‍ധനവ് പ്രയോജനപ്പെടും.വിരമിച്ച 57,000 എച്ച്.എസ്.ഇ. ജീവനക്കാര്‍, 44,000 അധ്യാപകര്‍, 31,000 മുന്‍ സിവില്‍ സര്‍വീസുകാര്‍, 22,000 കൗണ്‍സില്‍ ജീവനക്കാര്‍, 13,000 മുന്‍ ഡിഫന്‍സ് സേനാംഗങ്ങള്‍, 11,000 ഗാര്‍ഡ, 11,000 തേര്‍ഡ് ലെവല്‍ സ്റ്റാഫ് എന്നിവര്‍ക്കാണ് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുക.
ശമ്പള വര്‍ധനവും പൊതുമേഖലാ പെന്‍ഷന്‍ വര്‍ധനയും തമ്മിലുള്ള ബന്ധം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനായ ഫോര്‍സ പബ്ലിക് എക്സ്പെന്റിച്ചര്‍ വകുപ്പിന് കത്തയച്ചിരുന്നു.ശമ്പളത്തിലെ വര്‍ധനവ് പെന്‍ഷനിലും പ്രതിഫലിക്കുമെന്ന് ഫോര്‍സ പറഞ്ഞു.