കീവ്: യൂറോപ്പിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ നോര്‍ഡ് സ്ട്രീം വണ്‍ പൈപ്പ്ലൈന്‍ വഴിയുള്ള ഇന്ധനവിതരണം റഷ്യ നിര്‍ത്തിവച്ചു. ഉപരോധങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രം വാതകവിതരണം പുനരാരംഭിക്കാമെന്നാണു റഷ്യയുടെ നിലപാട്.
/sathyam/media/post_attachments/1ZKAzaRB7ceWS817uUBJ.jpg)
ശീതകാലത്തേക്കു കടക്കുന്ന യൂറോപ്പിന് തണുപ്പകറ്റാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്‍പ്പെടെ കൂടിയ അളവില്‍ ഇന്ധനം ആവശ്യമായിരിക്കുമ്പോഴാണ് റഷ്യയുടെ പ്രഹരം. യുക്രെയ്നിലെ ആക്രമണത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം യൂറോപ്പിനു തന്നെ കനത്ത തിരിച്ചടിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
യൂറോപ്പില്‍ ഇന്ധനവില 30% വര്‍ധിച്ചു. ജര്‍മനിയും യുകെയും ഉള്‍പ്പെടെ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങള്‍ മൂലം പൈപ്പ്ലൈനിലേക്ക് വാതകം പമ്പ് ചെയ്യുന്ന പ്രക്രിയ തുടരാനാകുന്നില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. വാതകവിതരണം നിര്‍ത്തുന്നതിനു പറയുന്ന കാരണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ ആരോപിച്ചു.