ലിസ് ട്രസ് ഇന്ത്യയുടെ മിത്രം

author-image
athira kk
Updated On
New Update

ലണ്ടന്‍: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയ മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയാണ്.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം മേയില്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും ഇന്ത്യയുമായുള്ള വ്യാപാര വിപുലീകരണ ഉടമ്പടിയില്‍ ഒപ്പുവെച്ചത് അന്ന് അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായിരുന്ന ട്രസ് ആണ്. ഇത് പുരോഗമിക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ കൂടിയാലോചനകള്‍ക്ക് തുടക്കംകുറിച്ചു.

47കാരിയായ മുതിര്‍ന്ന കാബിനറ്റ് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുകയും വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ട്രസ് വിദേശകാര്യ മന്ത്രിയായപ്പോള്‍ ആനി മേരി ട്രെവെലിയന്‍ അന്താരാഷ്ട്ര വാണിജ്യ സെക്രട്ടറിയായി. പ്രധാനമന്ത്രിപദ മത്സരത്തിനിടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കണ്‍സര്‍വേറ്റിവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന പ്രവാസിസംഘത്തിന്റെ സംവാദത്തില്‍ ഇന്ത്യ~യു.കെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധത തുടരുമെന്ന് ട്രസ് ആവര്‍ത്തിച്ചു.

റഷ്യയുടെയും ചൈനയുടെയും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ സെക്രട്ടറി എന്ന നിലയില്‍ ഇന്തോ~പസഫിക് മേഖലയുമായുള്ള പ്രതിരോധ, സുരക്ഷ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിയിരുന്നു. റഷ്യ, ചൈന ഭീഷണിക്കെതിരെ നാറ്റോ, ആസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, ഇന്തോനേഷ്യ, ഇസ്രായേല്‍ തുടങ്ങിയ പങ്കാളികളുമായി ചേര്‍ന്ന് 'ആഗോള സ്വാതന്ത്ര്യ ശൃംഖല' കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിക്കുന്നതായി ട്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.കെയില്‍ ജനിച്ച സുനക് തന്റെ കുടിയേറ്റവും ഇന്ത്യന്‍ പൈതൃകവുമാണ് പ്രചാരണ വിഷയമാക്കിയത്.

മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ബോറിസ് ജോണ്‍സന്‍ സ്കോട്ലന്‍ഡിലെത്തി എലിസബത്ത് രാജ്ഞിക്കു രാജിക്കത്ത് കൈമാറിയതിനു പിന്നാലെ ലിസ് ട്രസും രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഔദ്യോഗികമായി ചുതലയേറ്റത്.

ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോണ്‍സനു പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പില്‍ വിദേശകാര്യ മന്ത്രിയായ ട്രസ്, മുന്‍ധനമന്ത്രിയായ സുനകിനെതിരെ 57 ശതമാനം വോട്ട് നേടിയിരുന്നു. മുന്‍ഗാമികളെ അപേക്ഷിച്ചു കുറഞ്ഞ ഭൂരിപക്ഷമാണു ട്രസിനു ലഭിച്ചത്.

2021 മുതല്‍ വിദേശ, കോമണ്‍വെല്‍ത്ത്, വികസന കാര്യങ്ങളുടെ സ്റേററ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ബ്രിട്ടീഷ് രാഷ്ട്രീയ നേതാവുകൂടിയായ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്.

Advertisment