ലണ്ടന്‍: ലിസ് ട്രസ് സര്‍ക്കാരില്‍ ഉന്നത മന്ത്രി പദവികളില്‍ പലതില്‍നിന്നും വെള്ളക്കാരെ ഒഴിവാക്കിയത് ശ്രദ്ധേയമായി. സുപ്രധാനമായ പല കാബിനറ്റ് പദവികളിലും കുടിയേറ്റ പശ്ചാത്തലത്തില്‍നിന്നുള്ളവരെയാണ് ലിസ് നിയമിച്ചിരിക്കുന്നത്.
/sathyam/media/post_attachments/9asDdltL9QC4FrpJjojA.jpg)
ധനകാര്യ സെക്രട്ടറിയായി ക്വാസി കെവാര്‍ടെങ് നിയമിതനായി. 1960കളില്‍ ഘാനയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ജെയിംസ് ക്ളെവെര്‍ലി ആണ് വിദേശ കാര്യ സെക്രട്ടറി. സിയറ ലിയോണില്‍ നിന്നാണ് ക്ളെവെര്‍ലിയുടെ അമ്മ ബ്രിട്ടനിലെത്തിയത്. പിതാവ് വെള്ളക്കാരനാണ്. ഇതോടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനായി ക്ളെവെര്‍ലി.
ഇന്ത്യന്‍ വംശജയായ സുയെല്ല ബ്രവര്‍മാന്‍ ആണ് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്. പ്രീതി പട്ടേലിനു ശേഷം ആഭ്യന്തസെക്രട്ടറിയാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് ഇവര്‍. പൊലീസ്, കുടിയേറ്റം എന്നിവയുടെ ചുമതലയാണ് സുയെല്ലക്ക്.
2002ല്‍ പോള്‍ ബോയെട്ടിങ് ട്രഷറി സെക്രട്ടറിയായി നിയമിതനായതോടെയാണ് വെള്ളക്കാരെ മാന്ത്രം മന്ത്രിസഭയില്‍ എടുക്കുന്ന ബ്രിട്ടീഷ് കീഴ്വഴക്കത്തിന് മാറ്റം വന്നത്. പിന്നീട് ഇന്ത്യന്‍ വംശജനായ ഋഷി സുനക് ചാന്‍ലറായി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ലിസ് ട്രസിന്റെ ശക്തനായ എതിരാളിയുമായിരുന്നു സുനക്. 1868ല്‍ ജൂതമതക്കാരനായ ബെഞ്ചമിന്‍ ഡിസ്രായേലിയെ പ്രധാനമന്ത്രിയാക്കിയ ചരിത്രവുമുണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക്. രണ്ടു തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ആധുനികവത്കരിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.
അതേസമയം, ആറുശതമാനം മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വനിതകളില്‍ നിന്നുമുള്ള പ്രാതിനിധ്യം.