കാനഡ: കാനഡയിൽ ആദിമ നിവാസി സമൂഹത്തിലെ 10 പേരെ കത്തിക്കു കുത്തിക്കൊന്ന രണ്ടാമത്തെ പ്രതിയും മരിച്ചുവെന്നു പൊലീസ് ബുധനാഴ്ച അറിയിച്ചു. പടിഞ്ഞാറൻ കാനഡയിലെ സസ്കാച്ചവാൻ പ്രവിശ്യയിലാണ് ജെയിംസ് സ്മിത്ത് ക്രീ നേഷൻ ആദിമ സമൂഹത്തിലും സമീപത്തെ വെൽഡൺ പട്ടണത്തിലും ഞായറാഴ്ച പുലർച്ചെ രണ്ടു പേർ ആക്രമണം നടത്തിയത്.
/sathyam/media/post_attachments/Q5pOaubcD13z8iyrZUdL.jpg)
സഹോദരന്മാരായ ഡാമിയൻ സാന്ഡേഴ്സൺ (31), മൈൽസ് സാന്ഡേഴ്സൺ (30) എന്നിവരിൽ ഡാമിയന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. മൈൽസിനെ ബുധനാഴ്ച പുലർച്ചെ 3.30നു ജെയിംസ് സ്മിത്ത് ക്രീ നേഷൻ സമൂഹത്തിനു 100 കിലോമീറ്റർ അകലെ റോസ്തേൺ പട്ടണത്തിൽ വച്ച് അറസ്റ്റ് ചെയ്തു.
എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കു അയാൾ മരണമടഞ്ഞു. ആത്മഹത്യ ആയിരുന്നു എന്ന പത്രവാർത്ത പൊലീസ് സ്ഥിരീകരിച്ചില്ല. അതേപ്പറ്റി അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് വാഹനം പ്രതിയുടെ കാറിൽ ഇടിച്ചാണ് അയാളുടെ പലായനം തടസപ്പെടുത്തിയത്. ഇടിയേറ്റ കാർ റോഡിൽ നിന്ന് തെറിച്ചു പോയി. കാനഡയുടെ ചരിത്രത്തിലെ ഏറ്റവുമധികം പേർ മരിച്ച കൂട്ടക്കൊലകളി ഒന്നായിരുന്നു അത്. പ്രതികൾക്കായി നീണ്ടു നിന്ന തിരച്ചിൽ നടത്തേണ്ടി വന്നു.
"ഇന്നു രാത്രി നമ്മുടെ പ്രവിശ്യയിൽ ആശ്വാസം കൈവന്നു," പൊലീസ് മേധാവി റോണ്ട ബ്ലാക്മോർ പറഞ്ഞു.