പാരീസ്: ദിനോസറിന്റെ അസ്ഥികൂടം പാരീസില്‍ ലേലത്തിനു വയ്ക്കുന്നു. ഒരു വീടിന്റെ സ്വീകരണ മുറിയില്‍ ഒതുങ്ങുന്നത്ര വലിപ്പമാണ് ഇതിനുള്ളത്.
/sathyam/media/post_attachments/KsKLi6H7sLMCOLZeaLEi.jpg)
ഫോസിലൈസ് ചെയ്ത ഇഗ്വാനോഡോണ്‍ അസ്ഥികൂടത്തിന് വെറും 1.3 മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ (9.8 അടി) നീളവുമാണുള്ളത്.
400,000 മുതല്‍ 500,000 യൂറോ വരെയാണ് ഇതിന് വില പ്രതീക്ഷിക്കുന്നത്. ഭീമാകാരമായ ഫോസിലുകളുടെ അസ്ഥികൂടങ്ങളാണ് നേരത്തേ ലേലത്തില്‍ പോയത്.
2019 ല്‍ യു.എസിലെ കൊളറാഡോയില്‍ സ്വകാര്യ ഭൂമിയില്‍ റോഡ് നിര്‍മിക്കുന്നതിനിടെയാണ് ഈ ദിനോസര്‍ അവശിഷ്ടം കണ്ടെത്തിയത്. 150 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ അവശിഷ്ടമാണിതെന്നാണ് കണക്കാക്കുന്നത്. ഒക്ടോബര്‍ 20നാണ് അസ്ഥികൂടം ലേലം ചെയ്യുക. 2020ല്‍, ഇതേ ലേലകമ്പനി 3.5 മീറ്റര്‍ (11 അടി) ഉയരവും 10 മീറ്റര്‍ നീളവുമുള്ള ദിനോസര്‍ അസ്ഥികൂടം 30ലക്ഷം യൂറോക്കാണ് വിറ്റത്.