സൂറിച്ച്: സൂറിച്ചിലെ സീബാക് ദേവാലയത്തില്‍ Maria Lourdes (Seebacherstrasse 3, 8052, Zuerich Seebach)പരി. കന്യകാമാതാവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷം സെപ്. 8 ന് (വ്യാഴം) വൈകുന്നേരം 6.30 ന് ജപമാലയോടുകൂടി ആരംഭിക്കും.ആഘോഷമായ ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞ്, കത്തിച്ച മെഴുതിരികള്‍ കൈയിലേന്തിയുള്ള പ്രദിക്ഷണം എന്നിവയും ഉണ്ടായിരിയ്ക്കും.
/sathyam/media/post_attachments/6vFzUcUXipAm9IYZIIb5.jpg)
പരിപാടികള്‍ക്ക് ഫാ.സെബാസ്ററ്യന്‍ തയ്യില്‍, ഫാ.തോമസ് പ്ളാപ്പള്ളില്‍ എന്നിവര്‍ക്കൊപ്പം സൂറിച്ച് സീറോ മലബാര്‍ പാരീഷ് കൗണ്‍സില്‍ നേതൃത്വം കൊടുക്കും. മാതൃജ്യോതിസിന്റെ നേതൃത്വത്തില്‍ അഗാപ്പെയും ഉണ്ടായിരിയ്ക്കും.
ആഘോഷങ്ങളിയ്കേ്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പാരീഷ് കൗണ്‍സില്‍ അറിയിച്ചു.