ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും രാജ്ഞി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചു. ബാല്‍മോറലിലെ കൊട്ടാരത്തില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്ഞി പങ്കെടുക്കേണ്ടിയിരുന്ന പ്രിവി കൗണ്‍സില്‍ മാറ്റിവച്ചു.
/sathyam/media/post_attachments/QerjpEM28tt4WbRzrTr7.jpg)
രാജ്യത്തിനു മുഴുവന്‍ ആശങ്കയുണ്ടാക്കുന്നതാണ് വാര്‍ത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. താനും രാജ്യവും രാജ്ഞിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ചാള്‍സ് രാജകുമാരനും രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരന്‍ ബാല്‍മോറലിലേക്ക് യാത്ര തിരിച്ചു.
അതേസമയം, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു രാജ്ഞിയുടെ ഡോക്ടര്‍മാര്‍ അറിയിച്ചു. 96 വയസുള്ള എലിസബത്ത് രാജ്ഞി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്.