നെതർലാൻഡ്: യൂറോപ്യന്‍ യൂണിയന്‍ പൗരന്റെ റസിഡന്‍സ് അവകാശമുള്ള കുടുംബാംഗങ്ങള്‍ക്ക് ദീര്‍ഘകാല റസിഡന്‍സ് സ്വന്തമാക്കാമെന്നാണ് വിധിയുടെ കാതല്‍. ഡച്ച് പൗരനായ മകനുമായുള്ള ബന്ധത്തിന്റെ പേരില്‍ നെതര്‍ലാന്‍ഡില്‍ റസിഡന്‍സി ലഭിച്ച ഘാന പൗരന്റെ യൂറോപ്യന്‍ യൂണിയന്റെ ലോംഗ് ടേം റസിഡന്‍സിനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതു സംബന്ധിച്ച കേസിലാണ് കോടതി വിധി.
ഈ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കേണ്ടത് ഡച്ച് കോടതിയാണ്. മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കും ഈ വിധി ബാധകമാകും.
യൂറോപ്യന്‍ യൂണിയന്‍ പൗരന്റെ കുടുംബാംഗത്തിന്റെ റസിഡന്‍സി അവകാശം താല്‍ക്കാലിക സ്വഭാവമുള്ളതാണെന്നായിരുന്നു ഡച്ച് സര്‍ക്കാരിന്റെ നിലപാട്. അതിനാലാണ് ലോംഗ് ടേം റസിഡന്‍സ് നല്‍കാത്തതെന്നും ഡച്ച് സര്‍ക്കാര്‍ വിശദീകരിച്ചു.തുടര്‍ന്ന് ഈ വിധിക്കെതിരെ അപേക്ഷകന്‍ ഹേഗിലെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി.തുടര്‍ന്ന് കേസ് ഇ യു കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്നാണ് നിര്‍ണ്ണായക വിധിയുണ്ടായത്.
പോസ്റ്റഡ് വര്‍ക്കേഴ്സ്, സീസണല്‍ വര്‍ക്കേഴ്സ് ,എയു ജോടികള്‍ എന്നിവര്‍ക്ക് ഇയുവിന്റെ ലോംഗ് ടേം റസിഡന്‍സി സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ നിയന്ത്രണമുണ്ട്. ഇ യുവില്‍ താല്‍ക്കാലികമായി താമസിക്കുന്ന മൂന്നാം രാജ്യ പൗരന്മാരെ പ്രത്യേകമായി ഒഴിവാക്കിയിട്ടുമുണ്ട്.എന്നാല്‍
ഇ യു പൗരന്റെ കുടുംബാംഗം ഈ ഗ്രൂപ്പിലൊന്നും ഉള്‍പ്പെടുന്നില്ലെന്നും ആശ്രിത ബന്ധം ഹ്രസ്വകാലത്തേക്കുള്ളതല്ലെന്നും കോടതി പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍ സ്ഥിരതാമസമാക്കുന്ന മൂന്നാം രാജ്യ പൗരന്മാരുടെ ഇന്റഗ്രേഷന്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇ യു ലോംഗ് ടേം റസിഡന്‍സിന്റെ ഉദ്ദേശ്യമെന്ന് കോടതി വിധിച്ചു. ഇറ്റലിയിലും,അയര്‍ലണ്ടിലും,ജര്‍മ്മിനിയിലും അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്ക് പുതിയ വിധിയുടെ പ്രയോജനം ലഭിക്കും.ഇവയില്‍ ചില രാജ്യങ്ങള്‍ നിലവില്‍ ലോംഗ് ടേം റസിഡന്‍സ് നല്‍കുന്നുണ്ട്.
ഒരു ഇ യു രാജ്യത്ത് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്ക് റസിഡന്‍സിന് അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു. ഈ കാലയളവില്‍ തുടര്‍ച്ചയായ ആറു മാസം 10 മാസവും പുറത്ത് കഴിയാന്‍ പാടില്ല.കൂടാതെ സ്ഥിരമായ വരുമാനവും സാമ്പത്തിക റിസോഴ്സുകളും ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം.അപേക്ഷകര്‍ ഭാഷാജ്ഞാനം ഉള്‍പ്പടെയുള്ള വ്യവസ്ഥകളും പാലിക്കണം.ഈ യോഗ്യതയുള്ളവര്‍ക്ക് ലോംഗ് ടേം റസിഡന്‍സിന് അര്‍ഹത നേടാം. തൊഴില്‍, സ്വയം തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ തുല്യ പരിഗണന ലഭിക്കും. അതുപോലെ നിബന്ധനകള്‍ക്ക് വിധേയമായി മറ്റ് ഇ യു രാജ്യങ്ങളിലേക്ക് മാറാനും കഴിയും.
യൂറോപ്യന്‍ യൂണിയന്‍ ലോംഗ് ടേം റസിഡന്‍സ് നിയമങ്ങള്‍ ലളിതമാക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ഏപ്രിലില്‍ നിര്‍ദ്ദേശിച്ചിരുന്നു. റസിഡന്‍സി സ്റ്റാറ്റസ് നേടുന്നതിനും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറുന്നതിനുള്ള കുടുംബാംഗങ്ങളുടെ അവകാശങ്ങളും ഉറപ്പാക്കുന്നതുമാണ് ഈ നിര്‍ദ്ദേശം.ഇതു സംബന്ധിച്ച നടപടികള്‍ നിയമനിര്‍മ്മാണത്തിന്റെ ഘട്ടത്തിലാണ്. തുടര്‍ന്നിത് യൂറോപ്യന്‍ പാര്‍ലമെന്റും ഇ യു കൗണ്‍സിലും അംഗീകരിക്കേണ്ടതുമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരുടെ കുടുംബാംഗങ്ങളായി യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന ബ്രിട്ടീഷുകാര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാകും.