ഡബ്ലിന്‍ : അറ്റ്ലാന്റിക് ചുഴലിക്കാറ്റിനും മഴയ്ക്കുമുള്ള സാധ്യത മുന്‍നിര്‍ത്തി ഞായറാഴ്ച രാജ്യവ്യാപകമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പുലര്‍ച്ചെ മുതല്‍ ഈ മുന്നറിയിപ്പ് ബാധകമാകും.
/sathyam/media/post_attachments/U3BaKdA49mg4AdY1klmE.jpg)
അര്‍ദ്ധരാത്രി വരെ അലേര്‍ട്ട് പ്രാബല്യത്തിലുണ്ടാകും.അറ്റ്ലാന്റിക് സമുദ്രത്തിലെ രണ്ട് ചുഴലിക്കാറ്റുകള്‍ പ്രവചനാതീതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നാണ് കാര്‍ലോ വെതറില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ചത്തെ കനത്ത മഴ ഗതാഗത തടസ്സങ്ങള്‍ക്കും വെള്ളപ്പൊക്കത്തിനും കാരണമായേക്കാമെന്ന് മെറ്റ് ഏറാനും പറയുന്നു. പര്‍വ്വത പ്രദേശങ്ങളിലായിരിക്കും കൂടുതല്‍ മഴ പെയ്യുകയെന്നും മെറ്റ് ഏറാന്‍ വ്യക്തമാക്കി.
ചുഴലിക്കാറ്റുകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതിനാല്‍ ശക്തമായ മഴ എവിടെയായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. എന്നിരുന്നാലും തെക്കും കിഴക്കു ഭാഗങ്ങളില്‍ ഏറ്റവും കനത്തതാകുമെന്നാണ് കരുതുന്നതെന്ന് കാര്‍ലോ വെതര്‍ നിരീക്ഷകന്‍ പറയുന്നു.ശനിയാഴ്ച പകല്‍ പൊതുവില്‍ വരണ്ടതും ചൂടേറിയതുമായിരിക്കും. നേരിയ തോതില്‍ മഴയ്ക്കും സാധ്യതയുണ്ട്.18 മുതല്‍ 22 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില.
തെക്ക് നിന്ന് കനത്ത മേഘങ്ങളെത്തുന്നതിനാല്‍ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മണ്‍സ്റ്ററിലും കൊണാച്ചിലും ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും മെറ്റ് ഏറാന്‍ നിരീക്ഷകന്‍ പറയുന്നു.