ലണ്ടൻ: യുണൈറ്റഡ് കിംഗ്‌ഡമിന്റെയും 14 കോമൺവെൽത് മേഖലയുടെയും രാജാവായി ചാൾസ് ഫിലിപ്പ് ആർതർ ജോർജ് 73 വയസിൽ ഔദ്യോഗികമായി ചുമതലയേറ്റു. മാതാവ് എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്നു രാജാവായ അദ്ദേഹത്തിനെ ആ പദവിയിൽ ശനിയാഴ്ച ബ്രിട്ടന്റെ അക്‌സെഷൻ കൗൺസിലാണ് ഔപചാരികമായി സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയും മുതിർന്ന നേതാക്കളും ജഡ്ജിമാരും ഉദ്യോഗസ്ഥരും അടങ്ങിയതാണ് കൗൺസിൽ.
/sathyam/media/post_attachments/knl3RmcVDke9ax7yJYyq.jpg)
എലിസബത്ത് രാജ്ഞിയായ ചടങ്ങിന്റെ 75 വർഷം കഴിഞ്ഞു സെന്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന ചടങ്ങു ഇതാദ്യമായി ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തു. പ്രധാനമന്ത്രി ലിസ് ട്രസ്, മുൻ പ്രധാനമന്ത്രിമാരായ ഗോർഡൻ ബ്രൗൺ, ഡേവിഡ് കാമറൂൺ, ബോറിസ് ജോൺസൺ, തെരേസ മെയ്, ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി, നിയുക്ത കിരീടാവകാശി വില്യം തുടങ്ങിയവർ പങ്കെടുത്തു.
രാജ്ഞിയുടെ നിര്യാണം അറിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. രേഖകൾ ഒപ്പു വയ്ക്കും മുൻപ് 'ദൈവം രാജാവിനെ കാക്കട്ടെ' എന്ന് മുറിയിൽ ഉണ്ടായിരുന്ന ഇരുനൂറോളം പേർ ഉരുവിട്ടു. ഏതാനും പ്രഖ്യാപനങ്ങൾ കൂടി ഞായറാഴ്ച ഉണ്ടാവും. അമ്മയുടെ മഹത്തായ മാതൃക പിന്തുടരുമെന്നു ചാൾസ് ആവർത്തിച്ചു പ്രഖ്യാപിച്ചു.