ഡാളസ് സൗഹൃദ വേദി ഓണാഘോഷം സെപ്റ്റംബർ 17ന്‌ കരോൾട്ടൺ ശ്രീഗുരുവായൂരപ്പൻ ടെംപിൾ ഓഡിറ്റോറിയത്തിൽ

author-image
athira kk
Updated On
New Update

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ 2022 ഒണാഘോഷം വർണ്ണപൊലിമയോട് കൂടിയ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ചു സെപ്റ്റംബർ 17 നു കരോൾട്ടൺ ശ്രീ ഗുരുവായൂരപ്പൻ ടെംപിളിന്റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

Advertisment

publive-image

ഓണാഘോഷ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് രാജു കുറ്റിയിൽ അധ്യക്ഷനായിരിക്കും. സെക്രട്ടറിയുടെ ആശംസയോട് കൂടി ഓണാഘോഷ ചടങ്ങുകൾക്ക് തുടക്കം ഇടും. ആഘോഷ വേദിയിൽ അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ വിവിധ സിനമകളിൽ അഭിനയിച്ചു പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ശ്രി. തമ്പി ആന്റണി ചീഫ് ഗെസ്റ്റും,കോപ്പേൽ സിറ്റിയുടെ പ്രൊ.മേയർ ബഹുമാനപെട്ട ബിജു മാത്യു ആഘോഷ വേദിയിലെ സ്പെഷ്യൽ ഗെസ്റ്റും ആയിരിക്കും.

ഡാളസിലെ മലയാളികളുടെ പ്രിയപ്പെട്ട വിവിധ സംഘടനകളുടെ ചുക്കാൻ പിടിച്ചു നയിച്ച് കൊണ്ടിരിക്കുന്ന ശ്രി ഷിജു എബ്രഹാം ആശംസ അറിയിക്കും. തുടന്ന് മാവേലി എഴുന്നള്ളത്,ചെണ്ടമേളം, റിഡം സ്കൂൾ ഓഫ് ഡാൻസിന്റെ അതി മേൻമമയേറിയ ഡാൻസും, ഡാളസ് ഗ്രുപ്പിന്റെ തിരുവാതിര, അലക്സാണ്ടർ പാപ്പച്ചൻ, സുകു വറുഗീസ്, നിഷ ജേക്കബ്, തുടങ്ങിയവരുടെ ഓണ പാട്ടുകളും, അതി സുന്ദരമായ സ്‌കിറ്റുമായി തോമസ് കോട്ടയടി, എബിൻ മാത്യു എന്നിവരും ആഘോഷ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. എല്ലാ ഡാളസ് മലയാളികളെയും ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാർ അറിയിക്കുന്നു.

Advertisment