രാജ്ഞിയുടെ സ്വന്തം ആസ്തികൾ $500 മില്യണെന്നു വിലയിരുത്തൽ 

author-image
athira kk
Updated On
New Update

ലണ്ടൻ: എലിസബത്ത് രാജ്ഞി രാജകുടുംബത്തിനു ബാക്കി വച്ച ആസ്തികളുടെ മൂല്യം $88 ബില്യൺ. അഞ്ചു വർഷം മുൻപുള്ള കണക്കാണിത്.  രാജ്ഞിയുടെ സ്വന്തം ആസ്തികൾ $500 മില്യൺ വരുമെന്നാണ് ബ്രാൻഡ് ഫിനാൻസ് എന്ന സ്ഥാപനം വിലയിരുത്തിയത്. നിക്ഷേപങ്ങൾ, കല, രത്നങ്ങൾ, വസ്തുവകകൾ ഇവയൊക്കെ അതിൽ ഉൾപ്പെടുമെന്ന് 2021ലെ ഫോബ്‌സ് കണക്കിൽ പറയുന്നു.

Advertisment

publive-image

എന്നാൽ രാജ്ഞിയുടെ സ്വകാര്യ സ്വത്തു രഹസ്യമാണ്. അതിനു സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്. അവരുടെ $500 മില്യൺ എന്ന് വിലയിരുത്തിയ സ്വത്തു ലഭിക്കുക ചാൾസ് മൂന്നാമൻ രാജാവിനാണ്.

കൊട്ടാരങ്ങളുടെ പരിപാലനവും രാജകീയ ചുമതലകൾ നിറവേറ്റാനുള്ള ചെലവുകളും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കു രാജകുടുംബം സോവറിന് ആക്ട് ഗ്രാൻഡ് എന്ന നികുതി പിരിക്കുന്നുണ്ട്. 2022-'23 വർഷത്തിൽ അതിന്റെ പിരിവ് $ 100 മില്യൺ ആണ്. ക്രൗൺ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനത്തിന്റെ 25% രാജ്ഞിക്കു ലഭിച്ചിരുന്നു.

രാജാവിനോ രാജ്ഞിക്കോ വിൽക്കാൻ പാടില്ലാത്ത ആസ്തികളുടെ മൂല്യം ഇങ്ങിനെയാണ്‌:
ക്രൗൺ എസ്റ്റേറ്റ് $ 19.5 ബില്യൺ, ബക്കിംഗാം കൊട്ടാരം $4.9 ബില്യൺ, ഡച്ചി ഓഫ് കോൺവോൾ $ 1.3 ബില്യൺ, ഡച്ചി ഓഫ് ലങ്കാസ്റ്റർ $748 മില്യൺ, കെൻസിംഗ്ടൺ കൊട്ടാരം $630 മില്യൺ, ക്രൗൺ എസ്റ്റേറ്റ് ഓഫ് സ്കോട്ലൻഡ് $592 മില്യൺ.

 

 

 

 

Advertisment