കാല്‍നട യാത്രക്കാരുടെ അപകട മരണ നിരക്ക് ഇരട്ടിയായി

author-image
athira kk
Updated On
New Update

ജനീവ:  വികസിത രാജ്യങ്ങളില്‍ പോലും ഇത്തരം കണക്കുകള്‍ മറച്ചുവയ്ക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിക്കുന്ന കാല്‍നടക്കാരുടെ എണ്ണം വലിയ നഗരങ്ങളില്‍ 60% വരെയാണെന്നും കണ്ടെത്തല്‍.

Advertisment

publive-image

കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഹെല്‍മറ്റ് ഉപയോഗം ശക്തമാക്കി റോഡപകട മരണം കുറയ്ക്കാനും ലക്ഷ്യമിട്ടു ലോകാരോഗ്യ സംഘടന മാര്‍ഗരേഖയും പുറത്തിറക്കി. റോഡുകള്‍ സുരക്ഷിതമാക്കുക, കര്‍ശന നിയമങ്ങള്‍ നടപ്പാക്കുക, ബോധവല്‍ക്കരണം തുടങ്ങിയവയാണു ശുപാര്‍ശ ചെയ്യുന്നത്. 2030 ആകുമ്പോഴേയ്ക്കും അപകടമരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാര്‍ഗരേഖ.

സംഘടനയുടെ കണക്കുപ്രകാരം, റോഡപകടങ്ങളില്‍ ഒരുവര്‍ഷം 13 ലക്ഷത്തിലധികം പേര്‍ക്കു ജീവന്‍ നഷ്ടമാകുന്നു. 529 പ്രായക്കാരില്‍ മരണം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം റോഡപകടമാണ്. ബൈക്ക്, സ്കൂട്ടര്‍, സൈക്കിള്‍, ഇ ബൈക്കുകള്‍ തുടങ്ങിയവയുടെ എണ്ണം അനുദിനം ഉയരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പു നല്‍കുന്ന ഹെല്‍മറ്റ് കര്‍ശനമാക്കണം. ശരിയായ ഹെല്‍മറ്റ് ഉപയോഗിക്കുന്നതു വഴി മരണം 64% വരെയും തലച്ചോറിനുള്ള പരുക്ക് 74% വരെയും കുറയ്ക്കാം. ലോകാരോഗ്യ സംഘടനയിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളില്‍ 30% ഇരുചക്ര, മുച്ചക്ര വാഹനങ്ങളുണ്ടാക്കുന്ന അപകടമാണ് കാരണം.

 

Advertisment