New Update
ടിബിലിസി: മനുഷ്യന്റേതെന്ന് കരുതപ്പെടുന്ന, 18 ലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന പല്ല് ജോര്‍ജിയയില്‍ കണ്ടെത്തി. തലസ്ഥാനമായ ടിബിലിസിയില്‍ നിന്ന് 100 കി.മി അകലെ ഒറോസ്മണി ഗ്രാമത്തില്‍ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിലാണ് ഇതു കിട്ടിയത്.
Advertisment
ആഫ്രിക്കക്കു പുറത്ത് ആദിമ മനുഷ്യരുണ്ടായിരുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിത്. തൊണ്ണൂറുകളിലും 2000ത്തിന്റെ തുടക്കത്തിലും ഇവിടെ നിന്ന് 18 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയിരുന്നു.
2019ലാണ് ജിയോര്‍ജി കൊപലിയാനിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷക സംഘം ജോര്‍ജിയയില്‍ ഖനനം തുടങ്ങിയത്. 2020ല്‍ കോവിഡ് പിടിമുറുക്കിയതോടെ ഖനനം താല്‍കാലികമായി അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഖനനം പുനരാരംഭിച്ചു.