ലണ്ടൻ: ലോകത്തെ വിറപ്പിക്കുന്ന മഹാമാരിയെക്കുറിച്ചെഴുതാന്‍ തുര്‍ക്കിയില്‍നിന്നുള്ള നോബേല്‍ സമ്മാന ജേതാവ് ഓര്‍ഹന്‍ പാമുക്ക് ആലോചന തുടങ്ങിയത് നാല്‍പ്പത് വര്‍ഷം മുന്‍പാണ്. ഒടുവില്‍ എഴുത്ത് തുടങ്ങിയത് 2016ലും. മൂന്നു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ആധുനിക ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മഹാമാരി ആഗതമാകുകയും ചെയ്തു~ കോവിഡ് 19. പുസ്തകം പുറത്തിറങ്ങുന്നത് 2021 മാര്‍ച്ചിലും.
/sathyam/media/post_attachments/je5ulWfktysL9QJqgPR5.jpg)
തന്റെ കടലാസില്‍നിന്നാണ് ഈ മാഹാമാരി മനുഷ്യലോകത്തേക്ക് ചാടി രക്ഷപെട്ടതെന്നാണ് സ്വന്തം രചനയെക്കുറിച്ചുള്ള പാമുക്കിന്റെ സ്വയം വിലയിരുത്തല്‍. നൈറ്റ്സ് ഓഫ് പ്ളേഗ് എന്നാണ് പാമുക്കിന്റെ നോവലിനു പേര്. ഇഥിന്റെ പശ്ചാത്തലം കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ ഓട്ടോമന്‍ സാമ്രാജ്യമാണ്. മിംഗേറിയ എന്ന സാങ്കല്‍പ്പിക ദ്വീപിലാണ് കഥ നടക്കുന്നത്.
പഴയ കാലത്തെ പ്ളേഗ് പോലുള്ള പകര്‍ച്ചവ്യാധികള്‍ ആധുനിക ലോകത്തിനു നിസാരമായിരിക്കുമെന്നും, കാലഹരണപ്പെട്ട വിഷയം നോവലിനെ പരാജയമാക്കുമെന്നുമുള്ള മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് പാമുക്ക് തന്റെ പുസ്തകം പൂര്‍ത്തിയാക്കിയത്. പിന്നാലെ പ്ളേഗിനെക്കാളും സ്പാനിഷ് ഫ്ളൂവിനെക്കാളും വലിയ മഹാമാരിക്ക് ലോകം സാക്ഷ്യം വഹിച്ചു. പാമുക്കിന്റെ പുസ്തകം ബെസ്ററ് സെല്ലറുമായി.
യുഎസിനെ വിറങ്ങലിപ്പിച്ച 9/11 ആക്രമണത്തെക്കുറിച്ചു സ്നോ എന്ന നോവലില്‍ പാമുക് എഴുതുന്നത് 2002ലാണ്. എന്നാല്‍, ഇതിലെ ഉസാമ ബിന്‍ ലാദനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കും മുന്‍പ് നീക്കം ചെയ്തിരുന്നു.