കീവ്: യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രത്യാക്രമണം നേരിടാനാകാതെ റഷ്യന്‍ സൈന്യം ഹാര്‍ക്കിവില്‍നിന്ന് പിന്‍മാറി. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് മാര്‍ച്ചില്‍ പിന്‍മാറിയ ശേഷം റഷ്യന്‍ സൈന്യം നേരിടുന്ന വലിയ തിരിച്ചടിയാണിത്.
/sathyam/media/post_attachments/JM2i6cvun95IXbZKBERW.jpg)
ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് വെടിമരുന്നുകളും ആയുധങ്ങളും ഉപേക്ഷിച്ച് നഗരം വിട്ടത്. യുദ്ധം തുടങ്ങി ഇരുനൂറാം ദിവസമാണ് ഈ തിരിച്ചടി എന്നത് യാദൃച്ഛികമായി.
ഡോനെറ്റ്സ്കും ലുഹാന്‍സ്കും അടങ്ങുന്ന തൊട്ടടുത്തുള്ള ഡോണ്‍ബാസ് മേഖലയിലേക്കുള്ള ആക്രമണത്തിന്റെ തുടക്കമായായിരുന്നു റഷ്യ ഇസിയത്തെ കീഴടക്കിയത്. ഇപ്പോള്‍ ഡൊനെറ്റ്സ്കില്‍ പ്രതിരോധം ശക്തിപ്പെടുത്താനാണ് പിന്‍മാറ്റമെന്നാണ് റഷ്യയുടെ ഔദ്യോഗിക വിശദീകരണം.
വടക്കുകിഴക്കന്‍ യുക്രെയ്നിലേക്ക് റഷ്യന്‍ സൈന്യത്തെ എത്തിക്കുന്ന ഏക റെയില്‍വേ ഹബ്ബായ കുപിയാന്‍സ്ക് നഗരം യുക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹാര്‍ക്കിവിലെ ഇസിയത്തില്‍ നിന്നുള്ള റഷ്യയുടെ പിന്‍മാറ്റം.