New Update
ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സിനെ അവരോധിക്കുന്ന ചടങ്ങ് രാജ്ഞി എലിസബത്തിന്റെ സംസ്കാരച്ചടങ്ങുകള്‍ക്കും ഔദ്യോഗിക ദുഃഖാചരണ കാലാവധിക്കും ശേഷം നടത്തും. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.
Advertisment
ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സിനെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ അക്സഷന്‍ കൗണ്‍സിലാണ് പ്രഖ്യാപനം നടത്തിയത്. ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വിശിഷ്ടാതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രഖ്യാപന ചടങ്ങ് ചരിത്രത്തിലാദ്യമായി ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു.