അംഗാറ: തുര്‍ക്കിയുടെ ചരക്കുകപ്പലിനു നേരെ ഗ്രീക്ക് തീരസംരക്ഷണ സേനയുടെ കപ്പലില്‍നിന്ന് വെടിവയ്പ്പുണ്ടായെന്ന് ആരോപണം. ഈജിയന്‍ കടലില്‍ തുര്‍ക്കിഷ് ദ്വീപായ ബോസ്കാഡക്ക് 20 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് ആരോപിക്കപ്പെടുന്ന സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംശയസാഹചര്യത്തില്‍ നീങ്ങിയ കപ്പലിനു നേരെ മുന്നറിയിപ്പ് വെടിയുതിര്‍ത്തതാണെന്ന് ഗ്രീക്ക് തീരസംരക്ഷണ സേന പ്രതികരിച്ചു. ചരക്കുകപ്പലില്‍ പരിശോധന നടത്താനുള്ള ആവശ്യം കപ്പിത്താന്‍ വിസമ്മതിച്ചതാണ് പ്രകോപനം.
/sathyam/media/post_attachments/npcaWx8233m6lVRPBEng.jpg)
സംഭവത്തിന് ശേഷം തുര്‍ക്കി തീരസംരക്ഷണസേനയുടെ കപ്പല്‍ പ്രദേശത്തേക്ക് എത്തിയെങ്കിലും ഗ്രീക്ക് കപ്പല്‍ സ്ഥലം വിട്ടിരുന്നു. തുര്‍ക്കിയില്‍നിന്ന് ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികള്‍ പോകാറുള്ള സമുദ്രപാതയാണിത്. ഇവിടെ സംശയമുള്ള കപ്പലുകള്‍ പരിശോധിക്കുന്നത് പതിവാണെന്ന് ഗ്രീക്ക് തീരസംരക്ഷണ സേന പറഞ്ഞു.