ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ മരണത്തോടെ കൊച്ചുമക്കളും സഹോദരങ്ങളുമായ വില്യമും ഹാരിയും തമ്മിലുണ്ടായിരുന്ന പിണക്കവും മാറിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും മുത്തച്ഛനുമായ ഫിലിപ്പ് രാജകുമാരന്‍ മരിച്ചപ്പോള്‍ വില്യമും ഹാരിയും പ്രത്യേകം പ്രത്യേകമാണ് സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തത്. ജൂണില്‍ രാജ്ഞിയുടെ പ്ളാറ്റിനം ജൂബിലി ആഘോഷത്തിലും സഹോദരങ്ങള്‍ ഒരുമിച്ചില്ല.
/sathyam/media/post_attachments/tmwHAyJC4ZNEy8tTQG7u.jpg)
എന്നാല്‍, എലിസബത്തിന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹാരിയെയും ഭാര്യ മേഗനെയും ക്ഷണിച്ചതായി വില്യം വ്യക്തമാക്കിയിരുന്നു. ആദ്യം ഹാരി തനിച്ചാണ് വന്നത്. ശനിയാഴ്ച വൈകീട്ടോടെ മേഗാനുമെത്തിയതോടെ മഞ്ഞുരുകി. 2018ല്‍ ഹാരി യു.എസ് നടിയായ മേഗനെ വിവാഹം കഴിച്ചതോടെയാണ് കുടുംബബന്ധത്തില്‍ വിള്ളല്‍ വീണത്.