ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യയാത്ര ബാല്‍മോറല്‍ കാസിലില്‍നിന്ന് ആരംഭിച്ചു. എഡിന്‍ബറോയിലെ ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് പാലസിലേക്കുള്ള യാത്രയ്ക്കിടെ ജനങ്ങള്‍ പാതയോരത്ത് നിന്ന് പുഷ്പവര്‍ഷം നടത്തുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
/sathyam/media/post_attachments/fkHiNTZRyNAOZ5gXYWs0.jpg)
രാജകുടുംബാംഗങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തിങ്കളാഴ്ച വൈകീട്ട് വരെ മൃതദേഹം ഹോളിറൂഡ്ഹൗസില്‍ സൂക്ഷിക്കും. ശേഷം ലണ്ടനിലേക്ക് വിലാപയാത്ര തുടരും. പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നാല് ദിവസം പാര്‍ലമെന്റ് സമുച്ചയത്തിലെ വെസ്ററ്മിന്‍സ്ററര്‍ ഹാളില്‍ സൂക്ഷിക്കും.
സെപ്റ്റംബര്‍ 19ന് രാവിലെ വെസ്ററ്മിന്‍സ്ററര്‍ അബെയിലാണ് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങ്. വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യനിദ്ര.