ബര്‍ലിന്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബര്‍ലിന്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച്ച ഓണം ആഘോഷിച്ചു. ജോഹാന്‍ സെബാസ്ററ്യന്‍ ബാഹ് ചര്‍ച്ച് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ പൂക്കളം ഒരുക്കിക്കാണ്ടു തുടങ്ങിയ കലാപരിപാടികള്‍ വൈകിട്ട് ആറു മണിയോടെയാണ് സമാപിച്ചത്.
/sathyam/media/post_attachments/VO64ECiQieVnn0qUZ1AL.jpg)
മാവേലി, തിരുവാതിരകളി, നൃത്തം, പാട്ടുകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മ്യൂസിക്കല്‍ ചെയര്‍, തംബോല, വടംവലി തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ എല്ലാവരും ആസ്വദിച്ചു. അംഗങ്ങള്‍ തയ്യാറാക്കിക്കൊണ്ടു ചെയ്തു കൊണ്ടുവന്ന സദ്യ രുചികരമായിരുന്നു. ബര്‍ലിനിലെ നിരവധി മലയാളി കുടുംബങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. സേവ്യര്‍ കളരിക്കല്‍ സ്വാഗതം പറഞ്ഞു. ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികള്‍ നടത്തുമെന്ന് സംഘാടകകമ്മിറ്റി അറിയിച്ചു.