ഡബ്ലിന്‍ : അയര്‍ലണ്ടിലേക്ക് കഴിഞ്ഞ ഏറ്റവും കൂടുതല്‍ വിസ ലഭിച്ച രാജ്യങ്ങളില്‍ ഇന്ത്യയും. റഷ്യ, തുര്‍ക്കി, ഇന്ത്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിസ ലഭിച്ചത്. വിസ അപേക്ഷ നിരസിച്ചവരിലേറെയും കൊസോവോ, ഘാന, നൈജീരിയ, യു എസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും വിവരാവകാശ നിയമപ്രകരം ലഭിച്ച ജസ്റ്റിസ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
/sathyam/media/post_attachments/uk5EMNga5bPW68iQKT3m.jpg)
കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലേക്കുള്ള യാത്രയ്ക്കായി യു എസില്‍ നിന്നുള്ള 62 അപേക്ഷകളാണ് നിരസിച്ചത്. ഇതില്‍ 30 ശതമാനത്തിലധികവും നിരസിക്കപ്പെട്ടു.കൊസോവോയില്‍ നിന്നുള്ള 112 അപേക്ഷകളില്‍ എടുക്കുകയും 56 എണ്ണം നിരസിച്ചു. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ നിന്നുള്ള 286 അപേക്ഷകരില്‍ 58.4 ശതമാനത്തിന് മാത്രമേ വിസ ലഭിച്ചുള്ളു. നൈജീരിയയില്‍ നിന്ന് 2,406 അപേക്ഷകളാണ് ലഭിച്ചത്. അവയില്‍ 778 എണ്ണം നിരസിച്ചു. സൊമാലിയ (27.8%), കാമറൂണ്‍ (26%), അഫ്ഗാനിസ്ഥാന്‍ (25.2%), സിറിയ (24.5%) എന്നിങ്ങനെയും വിസ അപേക്ഷകള്‍ തള്ളി.
അയര്‍ലണ്ടിലേക്കുള്ള യാത്രകളില്‍ വനിതകള്‍ക്ക് വിസ അനുവദിക്കാനുള്ള സാധ്യത കൂടുതലാണെന്നും നീതിന്യായ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.40 രാജ്യങ്ങളില്‍ നിന്നാണ് വിസയ്ക്ക് അപേക്ഷകള്‍ ലഭിച്ചത്. അവയില്‍ 87 ശതമാനം പേര്‍ക്കും വിസ ലഭിച്ചു.അതേ സമയം പുരുഷന്മാരുടെ 83 ശതമാനം പേര്‍ക്കേ വിസ കിട്ടിയുള്ളു.
ഓരോ വർഷവും അയർലണ്ടിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിക്കുന്നു, നിലവിലെ ശരാശരി പ്രതിവർഷം 38000 ഇന്ത്യൻ വിനോദസഞ്ചാരികൾ മാത്രമെത്തുന്നു.അയ്യായിരത്തോളം വിദ്യാർഥികളും ,അത്ര തന്നെ ഉദ്യോഗാർത്ഥികളും ഓരോ വർഷവും പുതിയ വിസയിൽ ഇന്ത്യയിൽ നിന്നും അയർലണ്ടിൽ എത്തുന്നു.
ഓരോ അപേക്ഷയും വ്യക്തിഗതമായി പരിശോധിച്ചും വിലയിരുത്തിയുമാണ് വിസ നല്‍കുന്നതെന്ന് വകുപ്പ് വക്താവ് വ്യക്തമാക്കി. എല്ലാ അപേക്ഷകളും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. നെഗറ്റീവ് തീരുമാനത്തിന്റെ കാരണങ്ങള്‍ എല്ലാ അപേക്ഷകനെയും അറിയിക്കും.തീരുമാനത്തിന്മേല്‍ സൗജന്യമായി അപ്പീല്‍ നല്‍കാനും അപേക്ഷകര്‍ക്ക് അവസരമുണ്ട്.