ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് അകന്നു പോയ ഹാരി രാജകുമാരൻ കുടുംബവുമായി പൊരുത്തപ്പെടാൻ തയാറാണെന്നു സൂചിപ്പിച്ചു പിതാവ് ചാൾസ് രാജാവിനെ ആദരിക്കുമെന്നു ഉറപ്പു നൽകി. അന്തരിച്ച എലിസബത്ത് രാജ്ഞിയെ "അമ്മൂമ്മ" എന്നു സ്നേഹപൂർവം ഓർമിക്കയും ചെയ്തു. വെള്ളക്കാരന്റെയും കറുത്ത വർഗക്കാരിയുടെനേയും മകളായി ജനിച്ച മെഗാൻ മാർക്കിളിനെ വിവാഹം കഴിച്ച ഹാരി (37) അതിന്റെ പേരിൽ ഭാര്യക്കു രാജകുടുംബത്തിൽ അവഹേളനമേറ്റു എന്നതിന്റെ പേരിലാണ് അമേരിക്കയിലേക്കു താമസം മാറ്റിയത്. അതിനു ശേഷം ഓപ്ര വിൻഫ്രിയോട് സംസാരിക്കുമ്പോൾ പിതാവ് ചാൾസും താനുമായി ഒട്ടേറെ ഭിന്നതയുണ്ടെന്നു പറഞ്ഞു. ചാൾസ് താൻ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും ഹാരി പറഞ്ഞു.
തന്നെയും സഹോദരൻ വില്യം രാജകുമാരനെയും ജനിച്ച കാലം മുതൽ ചാൾസ് വേദനിപ്പിക്കയും പീഡിപ്പിക്കയും ചെയ്‌തതായും ഹാരി പറയുമ്പോൾ അവരുടെ മാതാവ് ഡയാന രാജകുമാരി ചാൾസിൽ നിന്നു വേറിട്ടു പോയ ചരിത്രം കേട്ടവർ ഓർമിച്ചു. തന്നെയും വില്യമിനെയും "കെണിയിലാക്കി" എന്നും ഹാരി പറഞ്ഞു. ചാൾസും ഹാരിയും തമ്മിലുള്ള അകൽച്ച രാജ്ഞിയുടെ മരണം വരെ മാറ്റമൊന്നും ഇല്ലാതെ തുടർന്നു പോന്നതു രഹസ്യമൊന്നുമല്ല. രാജ്ഞി മരണാസന്നയായി കിടക്കുമ്പോൾ അവരെ കാണാൻ ഭാര്യയെ കൂടാതെ വരണമെന്നു ചാൾസ് ഹാരിയോട് ആവശ്യപ്പെട്ട കാര്യവും ഇപ്പോൾ പരസ്യമാണ്.
എന്നാൽ തിങ്കളാഴ്ച പിതാവിന് 'ആദരം' അർപ്പിച്ചു. രാജ്ഞിയുടെ വാക്കുകൾ കടമെടുത്തു ഹാരി പറഞ്ഞു: "ജീവിതത്തിൽ അന്തിമമായ വേർപാടുകളും ആദ്യ സമാഗമങ്ങളും ഉണ്ട്. "ആദ്യ സമാഗമങ്ങളിലേക്കു വരുമ്പോൾ, ഞങ്ങൾ രാജാവെന്ന പുതിയ പദവിയിലേറിയ എന്റെ പിതാവ് ചാൾസ് മൂന്നാമൻ രാജാവിനെ ആദരിക്കുന്നു."
രാജ്ഞി രാജകുടുംബത്തിന്റെ ദിശ നിർണയിക്കുന്ന ശക്തി ആയിരുന്നെവെന്നു ഹാരി പറഞ്ഞു. "അമ്മൂമ്മയുമായുള്ള എല്ലാ സമാഗമങ്ങൾക്കും ഞാൻ നന്ദിയുള്ളവനാണ്. ഈ വേർപാടിൽ ഏറെ ദുഖമുണ്ട്. പക്ഷെ കുട്ടിയായിരിക്കെ അമ്മൂമ്മയുമായി എനിക്കുണ്ടായ കൂടിക്കാഴ്ചകളുടെ ഓർമകൾ പവിത്രമാണ്.
"എന്റെ പ്രിയപ്പെട്ട ഭാര്യയെ അമ്മൂമ്മ ആദ്യം കണ്ടുമുട്ടിയ ദിവസം, ഞങ്ങളുടെ കുട്ടികളെ കെട്ടിപ്പിടിച്ച ദിവസം, ഞങ്ങളുടെ കുട്ടികളെ കെട്ടിപ്പിടിച്ച ദിവസം.... എല്ലാം ഓർമയിലുണ്ട്.
"അതൊക്കെ ഞാൻ പവിത്രമായി സൂക്ഷിക്കുന്നു. മറ്റു പല അമൂല്യ ദിവസങ്ങളും. ഞങ്ങൾ മാത്രമല്ല, ലോകം തന്നെ അമ്മൂമ്മയുടെ വേർപാടിൽ അഗാധമായി വേദനിക്കുന്നു.
"നന്ദി അമ്മൂമ്മേ, സേവനത്തിനുള്ള പ്രതിബദ്ധതയ്ക്. മികച്ച ഉപദേശങ്ങൾക്ക്. ഉള്ളിലേക്ക് കുളിരു പകരുന്ന ആ മന്ദഹാസത്തിന്.
"അമ്മൂമ്മയും അപ്പൂപ്പനും ഇപ്പോൾ ഒന്നിച്ചായി എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സമാധാനത്തിൽ ഇരിക്കുന്നു എന്നതിലും.