ഡബ്ലിൻ : കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ഇലക്ട്രിസിറ്റി ബില്‍ കണ്ട് ഞെട്ടിയിരിക്കുന്ന അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് സന്തോഷകരമായ വാര്‍ത്ത. ഓരോ മാസവും 200 യൂറോ ഇളവ് ലഭിക്കുന്ന ഒരു സബ്സിഡി പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും. മുപ്പത് ശതമാനം വരെ കൂടിയേ ബില്ലാണ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
/sathyam/media/post_attachments/piY322IpAbl1Gf26doaX.jpg)
വര്‍ധിച്ച ജീവിതച്ചെലവുകള്‍ പ്രതിസന്ധിയിലാക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് മാസം 200 യൂറോ വീതം എനര്‍ജി ക്രഡിറ്റ് ലഭിച്ചേക്കുമെന്ന് സൂചന.ആറുമാസത്തേയ്ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.ബജറ്റോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും
ഇതു സംബന്ധിച്ച പ്രപ്പോസലുകള്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുകയാണെന്നാണ് വിവരം.ഇത് പ്രാവര്‍ത്തികമായാല്‍ ഇപ്പോള്‍ മുതല്‍ അടുത്ത സമ്മര്‍ വരെ കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്ലുകളില്‍ തെല്ല് ആശ്വാസം ലഭിക്കുമെന്നാണ് കരുതുന്നത്.
ഉയര്‍ന്ന എനര്‍ജി ബില്ലുകളടയ്ക്കാന്‍ പാടുപെടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഈ തീരുമാനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കാം.