സ്റേറാക്ക്ഹോം: സ്വീഡിഷ് പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പ്രസ്ഥാനത്തിന് നേരിയ മുന്‍തൂക്കം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത് സഖ്യവും തൊട്ടു പിന്നില്‍. മുന്നണികള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ തപാല്‍ വോട്ടുകള്‍ കൂടി എണ്ണിയാലേ അന്തിമഫലം പ്രഖ്യാപിക്കാനാകൂ. ഇതിന് ബുധനാഴ്ച വരെ കാത്തിരിക്കണം.
/sathyam/media/post_attachments/R9mAOO4iaTeyhPzHWRhS.jpg)
എട്ടു വര്‍ഷമായി ഇടതുപക്ഷമാണ് രാജ്യത്ത് ഭരണം കൈയാളുന്നത്. ഇവര്‍ക്കെതിരേ ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കാന്‍ വലതുപക്ഷത്തിനു സാധിച്ചു. പണപ്പെരുപ്പവും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെയുണ്ടായ ഊര്‍ജപ്രതിസന്ധിയും കുടിയേറ്റവും തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയങ്ങളായി.
സ്വീഡനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇടതുനേതാവ് മെഗ്ദലീന ആന്‍ഡേഴ്സനാണ് നിലവിലുള്ള സര്‍ക്കാരിനെ നയിക്കുന്നത്. മെഗ്ദലീനയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുമെങ്കിലും, മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമായിട്ടില്ല.