കാഠ്മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തോല്‍വി. ബംഗ്ലാദേശാണ് ഇന്ത്യയെ കീഴടക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് ഇന്ത്യയെ തകര്‍ത്തത്.
ബംഗ്ലാദേശിനായി എം.എസ്. ജഹാന്‍ ഷോപ്‌ന രണ്ട് ഗോളടിച്ചപ്പോള്‍ ശ്രിമോട്ടി സര്‍ക്കാരും ലക്ഷ്യം കണ്ടു. തോറ്റെങ്കിലും ഇന്ത്യ സെമി ഫൈനലിലെത്തിയിട്ടുണ്ട്. നേരരത്തേ ഇന്ത്യ സെമി ഫൈനലുറപ്പിച്ചിരുന്നു. സെമിയില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടര്‍ച്ചയായ ആറാം കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. 2010-ല്‍ ആരംഭിച്ച സാഫ് വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യയല്ലാതെ മറ്റൊരു ടീമിനും കിരീടം നേടാനായിട്ടില്ല. 2010, 2012, 2014, 2016, 2019 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ടൂര്‍ണമെന്റ് നടത്തിയില്ല.