New Update
ലണ്ടന്‍: ഗൂഗ്ള്‍ 2500 കോടി പൗണ്ട് നല്‍കണമെന്നാവശ്യപ്പെട്ട് യു.കെയിലും യൂറോപ്യന്‍ യൂനിയനിലും നിയമ നടപടി. ഡിജിറ്റല്‍ പരസ്യവിപണി കുത്തകയാക്കി മറ്റുള്ളവര്‍ക്ക് അവസരം നിഷേധിച്ചെന്നാണ് ആരോപണം.
Advertisment
ഓണ്‍ലൈന്‍ ലോകത്ത് സമ്പൂര്‍ണ മേധാവിത്വം തുടരുന്ന ബഹുരാഷ്ട്ര ഭീമന്‍ ഇത് ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പരസ്യങ്ങളുടെ ലോകത്തും വാഴുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഗൂഗ്ളിന്റെ സമ്പൂര്‍ണ മേധാവിത്വം പ്രാദേശിക, ദേശീയ മാധ്യമങ്ങളെയടക്കം വരിഞ്ഞുമുറുക്കുകയാണെന്ന് പരാതിക്കാരായ ബെല്‍ജിയന്‍ നിയമസഹായ കമ്പനി ജെറാഡിന്‍ പാര്‍ട്ണേഴ്സിലെ ഡാമിയന്‍ ജെറാഡിന്‍ പറയുന്നു. ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് യു.കെയിലെയും യൂറോപ്യന്‍ യൂനിയനിലെയും വെബ്സൈറ്റുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.