ബ്രസല്‍സ്: കഴിഞ്ഞ മേയ് മാസത്തില്‍ യൂറോപ്പില്‍നിന്നും യൂറോപ്പിലേക്കും യാത്ര ചെയ്യുന്നതിനിടെ വിമാനം റദ്ദാക്കലും വിമാനത്താവള സമരങ്ങളും കാരണം ബുദ്ധിമുട്ട് നേരിട്ട എണ്‍പത് ലക്ഷം പേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാകുന്നു. പരമാവധി 600 യൂറോ വരെയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക.
/sathyam/media/post_attachments/BIjhlIYHklhk9tCcVRWF.jpg)
കോവിഡ് അനന്തര കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ ജീവനക്കാരുടെ അഭാവം കാരണം വിമാന സര്‍വീസുകള്‍ വൈകിയ സംഭവങ്ങളിലും ഇതേ നഷ്ടപരിഹാരം ലഭിക്കും. വിവിധ കാരണങ്ങളാല്‍ ഏറ്റവും കൂടുതല്‍ തടസപ്പെട്ട സര്‍വീസുകളില്‍ ജര്‍മന്‍ ബജറ്റ് കാര്യറായ ലുഫ്താന്‍സയും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ വിമാന യാത്രാ തടസങ്ങള്‍ ഈ കാലയളവില്‍ നേരിട്ട രാജ്യം യുകെയാണ്. 30,452 സര്‍വീസുകള്‍ തടസപ്പെട്ടു. രണ്ടാം സ്ഥാനത്ത് 24,169 സര്‍വീസ് തടസങ്ങളുമായി ജര്‍മനിയും മൂന്നാം സ്ഥാനത്ത് 23,356 എണ്ണവുമായി സ്പെയ്നും. തുര്‍ക്കി, ഇറ്റലി എന്നിവയാണ് ടോപ് ഫൈവിലെ മറ്റു രാജ്യങ്ങള്‍.
ഏറ്റവും കൂടുതല്‍ തടസം നേരിട്ട വിമാനത്താവളം ലണ്ടനിലെ ഗാട്ട്വിക്കാണ്. ഇതുവഴിയുള്ള 6760 സര്‍വീസുകളാണ് മുടങ്ങിയത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടാണ് രണ്ടാം സ്ഥാനത്ത് (6415). ഇസ്താംബുളിലെ അതാതുര്‍ക്ക് വിമാനത്താവളം, മ്യൂണിച്ച് അന്താരാഷ്ട്ര വിമാനത്താവളം, പാരീസ് ചാള്‍സ് ദെ ഗോലെ വിമാനത്താവളം എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.