Advertisment

വളര്‍ത്ത് കംഗാരു ഉടമയെ കൊന്നു

author-image
athira kk
Updated On
New Update

സിഡ്നി: എണ്‍പത്താറ് വര്‍ഷത്തിനിടെ ആദ്യമായി മനുഷ്യനെ കംഗാരു കൊന്ന സംഭവം ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. എഴുപത്തേഴുകാരനെയാണ് ഇയാള്‍ വളര്‍ത്തിയ കംഗാരു കൊന്നത്. വിവരമറിഞ്ഞ് എത്തിയ പ്രഥമ ശുശ്രൂഷാ സംഘത്തെയും കംഗാരു ആക്രമിച്ചതോടെ ഇതിനെ വെടിവച്ചു കൊന്നു. എന്നാല്‍, അപ്പോഴേക്കും ഉടമ മരിച്ചുകഴിഞ്ഞിരുന്നു.

Advertisment

publive-image

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കന്‍ പട്ടണമായ റെഡ്മണ്ടിലാണ് സംഭവം. പരിക്കേറ്റയാള്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സ നല്‍കുന്നതില്‍ കംഗാരു തടസമായി നിന്നതിനാല്‍ വെടിവെച്ച് കൊല്ലേണ്ടി വന്നുവെന്ന് പൊലീസ് പറഞ്ഞു. കാട്ടില്‍ വളരുന്ന കംഗാരുവിനെ വൃദ്ധന്‍ ഓമനിച്ച് വളര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വെസ്റേറണ്‍ ഗ്രേ സ്പീഷിസില്‍ പെടുന്ന കംഗാരുകളാണ് ഓസ്ട്രേലിയയില്‍ കാണുന്നവ. ഇവയ്ക്ക് ഏഴര അടിയോളം ഉയരവും 70 കിലോ ഭാരവും ഉണ്ടാകും.

1936ലാണ് അവസാനമായി കംഗാരു ഇത്തരത്തില്‍ മനുഷ്യനെതിരേ മാരകമായ ആക്രമണം നടത്തിയത്. അന്ന് മാരകമായി പരിക്കേറ്റ മുപ്പത്തെട്ടുകാരന്‍ ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം മരിക്കുകയായിരുന്നു. അന്ന് തന്റെ നായ്ക്കളെ കംഗാരുവില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വില്യമിന് പരിക്കേറ്റത്.

Advertisment